Wednesday, March 3, 2010

ഭയം

ഭയമാണ് മഴയെ, കിനാവിനെ, കാറ്റിലെന്‍- 
പടി കടന്നെതും സുഗന്ധ സ്വപ്നങ്ങളെ.
ഭയമാണ് മയിലിനെ,മഴവില്‍ നിറങ്ങളെ,
പുഴകളില്‍ പെയ്യുന്ന കുളിരുന്ന മഞ്ഞിനെ.
ഭയമാണ് പകലിനെ, പാതിരാക്കാറ്റിനെ,
പല മുഖംമൂടിയില്‍ പരിചയം ഭാവിച്ചു 
വിരലില്‍ തോടുന്നോരീ ജീവിതാസക്തിയെ...

ഭയമെനിക്കെന്നെ,
എന്‍ നിഴല്‍ വീണ മണ്ണിനെ...
മറവിയില്‍ വറ്റാത്ത നിന്റെ കണ്ണീരിനെ..
മരണവീടാകുന്നു മാനസം,
പൊള്ളുന്ന 
മഴയേറ്റ്‌ വെന്തു പോയ്‌ തൊടികളും തോഴരും.

ഉടയുന്ന കണ്ണടയി-
ലോടുവിലെ കാഴ്ചയായ് 
പ്രളയം വരട്ടെയെന്‍ പ്രണയതീരങ്ങളില്‍ .

ബി മധു

5 comments:

Akbar said...

ഭയമെനിക്കെന്നെ,
എന്‍ നിഴല്‍ വീണ മണ്ണിനെ...

മറവിയില്‍ വറ്റാത്ത നിന്റെ കണ്ണീരിനെ..
------------------------------
ഭയമാണെനിക്കീ വരികളിലെ ഭ്രമിപ്പിക്കുന്ന സൌന്ദര്യത്തെ....
നല്ല കവിത ആശംസകള്‍

Rejeesh Sanathanan said...

നല്ല വരികള്‍ സുഹൃത്തേ............

രാജേഷ് കെ ആർ said...

nalla kavitha,nalla eenam...

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു,

Muralee Mukundan , ബിലാത്തിപട്ടണം said...

കൊള്ളാം താളമേളങ്ങളുടെ ആരവം
നന്നായിരിക്കുന്നു കേട്ടൊ..