മഴ,
മുറ്റത്ത് തലത്തല്ലി ചാവുന്ന
ശകുനപ്പിഴ
കാറ്റ്,
ചൊറിമാന്തി
തെറിത്തുപ്പി,
അലഞ്ഞുത്തിരിയും
ഭ്രാന്തിത്തള്ള
വെളിച്ചം
മണ്ണിന്‍റെ മാംസളതയില്‍
സൂര്യകാമം തെറിപ്പിച്ച
ചൂട് രേതസ്സ്
ഇരുട്ട്,
അടഞ്ഞ കണ്ണില്‍
വിളര്‍ത്തചുണ്ടില്‍
തണുത്തമെയ്യില്‍
നിന്‍റെ നനുത്ത ചുംബനം
3 comments:
നന്നായിരിക്കുന്നു, മനോജ്
nallathu thanne ...engilum...
പല ഭാവനകൾ ഒത്തൊരുമിച്ചോ എന്നൊരു സംശയം..കേട്ടൊ മനോജ്.
Post a Comment