Thursday, March 18, 2010

മണ്ണാംകട്ടേം കരിയിലേം....!!




അതേ
മണ്ണാംകട്ടേം കരിയിലേം തന്നെ
പിന്നേം കാശിക്കു പോയി...

ഇനീം

കാറ്റിനേം
മഴയെയും ഒക്കെ പേടിച്ചാല്‍ എങ്ങന്യാ...?

അങ്ങനെയങ്ങനെയങ്ങനെ...
കരിയില
കാറ്റിനെ
വിഴുങ്ങി

മണ്ണാംകട്ട
മഴയെ
കുടിച്ചും
വറ്റിച്ചു...

കൂയ്...!!!

3 comments:

Madhu said...

മഴയും കാറ്റുമില്ലാത്ത കാലത്ത് മണ്ണാംകട്ടയും കരിയിലയും ആകുന്ന വേദനക്കിടയില്‍ നല്ലൊരു കവിത...
കൂയ്...(അഭിനന്ദിച്ചതാ )

Wash'Allan JK | വഷളന്‍ ജേക്കെ said...

ഒരോരോ മാറ്റങ്ങളേയ്... കാലം മാറിയപ്പോള്‍ കോലവും (അതോ കയ്യിലിരിപ്പോ?) മാറി.
കൂയ്... (ഹരിയുടെ സ്റ്റൈല്‍ കോപ്പിയടിച്ചു മറ്റൊരു അഭിനന്ദനം)

Muralee Mukundan , ബിലാത്തിപട്ടണം said...

അതെ ശക്തിയൂം,കഴിവുമുള്ളവരെ ,ഇല്ലാത്തവർ കീഴടക്കുന്ന കാലം വരവായി...