Wednesday, March 24, 2010

ജീവപര്യന്തം...!



നിലാവില്‍ തെങ്ങിന്‍തോപ്പ്
ഒറ്റപ്പെട്ടവരുടെ ഒരു ദ്വീപ്‌.

നീര് വറ്റി
ഉണങ്ങിയ മേനിയുടെ
ചലനമില്ലായ്മ്മകളിലും അവര്‍
നക്ഷത്രങ്ങളോട് സംസാരിക്കുന്നു.

നിഴലുകളെ നീട്ടി നീട്ടി
പരുത്ത തൊലിപ്പുറങ്ങളില്‍
പരസ്പരം അവര്‍
തൊട്ടു നോക്കുന്നു.

നോക്കൂ,
അപ്പോള്‍പ്പോലും
കരിഞ്ഞ, പച്ചച്ച തലപ്പുകള്‍ കൊണ്ട്
കാറ്റിനോടും ആകാശത്തോടും
ചുമ്മാ അവര്‍ കലഹിച്ചു കൊണ്ടിരിക്കുന്നത്...

ഇരുട്ടില്‍,
തെങ്ങിന്‍ തോപ്പ്
വൃദ്ധസദനം പോലെ ഒറ്റപ്പെട്ട
ഒരു ശ്മശാനം !



7 comments:

Jishad Cronic said...

കൊള്ളാം ....

naamoos said...

കുടുംബം എന്ന മാഹാസത്യത്തെ, നിര്‍വ്വചിക്കുന്നതില്‍ അച്ഛനമ്മമാര്‍ക്ക് പിഴച്ചുവോ?
ഇന്ന് അമ്മുകുട്ടിക്ക് ഒരു മുത്തശ്ശി ഇല്ല നാളെ അമ്മയ്ക്ക് അമ്മുകുട്ടിയും...
മുത്തശ്ശി പറഞ്ഞ കഥകളും, കവിതകളും അമ്മുകുട്ടിയുടെ കൌതുകങ്ങള്‍ക്കും സംശയങ്ങള്‍ക്കും അന്വേഷണത്തിന്‍റെ ദുര വര്‍ദ്ധിപ്പിച്ചിരുന്ന ഇന്നലെകളിലെ മുത്തശ്ശിമാര്‍ ഇന്ന് അവള്‍ക്ക് മറ്റൊരു നുണക്കഥ ആയിരിക്കുന്നു.
ഇവിടെ, മുത്തശ്ശിക്ക് മാത്രമല്ല നഷ്ടം അമ്മയുടെ അമ്മുകുട്ടിക്കും കൂടെയാണ്.
കവിതയിലെ തെങ്ങും, നക്ഷത്രങ്ങളും എല്ലാം ഓരോ ബിംബങ്ങളാണ്‌. അവ ഓരോന്നും ഇന്നിലെ കുടുംബാന്തരീക്ഷത്തെ പ്രതിനിധീകരിക്കുന്നു.

തിരക്കിന് അവധി നല്‍കുന്ന അവസരങ്ങളില്‍ അല്‍പ സമയം 'നാട്ടെഴുത്ത്' എന്ന പുതിയ സംരംഭത്തില്‍ താങ്കളുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു. സഹ്രദയ മനസ്സേ...ഔദാര്യപൂര്‍വ്വം പരിഗണിക്കണം എന്ന് അപേക്ഷ pls join: http://kasave.ning.com

സൂര്യ said...

Jishad,Naamoos
Thank you for this support..

naamoos, joined there

thank you

shimna said...

നന്നായിട്ടുണ്ട്....
കരിഞ്ഞ പച്ചച്ച തലപ്പുകള്‍????????
മനസ്സിലായില്ല..

സൂര്യ said...

പ്രത്യക്ഷത്തില്‍ കരിഞ്ഞതാണെങ്കിലും അവയും കാത്തുവെക്കുന്നില്ലേ ഷിംനാ ആരും കാണാതെ പോകുന്ന ഒരു പച്ചപ്പ്...? ഓര്‍ത്തുനോക്കുമ്പോള്‍ നീറ്റുന്നവ...!
നന്ദി ഷിംന..

Ranjith chemmad / ചെമ്മാടൻ said...

ഇരുട്ടില്‍,
തെങ്ങിന്‍ തോപ്പ്
വൃദ്ധസദനം പോലെ ഒറ്റപ്പെട്ട
ഒരു ശ്മശാനം !
നല്ല ഇമേജ്...
നന്ദി, നല്ല കവിതയ്ക്ക്

Muralee Mukundan , ബിലാത്തിപട്ടണം said...

നന്നായിരിക്കുന്നു സൂര്യ.