Tuesday, March 30, 2010

എന്റെ പ്രണയം

വിഭാത സൂര്യനെ ഒരുമിച്ചു വരവേല്‍ക്കാന്‍ ,
മലയാലപ്പുഴയമ്മയെ ഒരുമിച്ചു നമസ്ക്കരിക്കാന്‍ ,
അരയാല്‍ത്തണലും അനുഭവങ്ങളും പങ്കുവയ്ക്കാന്‍ ,
കുളിര്‍മഴയുടെ ഈറന്‍ ഒരുമിച്ചണിയാന്‍ ,
മഴവില്‍ ചന്തത്തില്‍ ഒരുമിച്ചു കണ്ണെറിയാന്‍ ,
കടലിന്റെ മോഹത്തിരകളില്‍ കൈകോര്‍ത്തു നടക്കാന്‍ ,
ശ്രാവണചന്ദ്രികയില്‍ പരസ്പരം അറിഞ്ഞുറങ്ങാന്‍ ,
അവള്‍ കൂടെവേണമെന്നാശിച്ചു.

ആശാകലിക വിടരാതെ കൊഴിഞ്ഞു.
വിടര്‍ ന്നിരുന്നെങ്കില്‍ ഞാന്‍ -
സ്വപ്നങ്ങള്‍ക്കായ് കാത്തിരിക്കില്ലായിരുന്നു.
ഓര്‍മ്മകളെ ഇത്രമേല്‍ സ് നേഹിക്കില്ലായിരുന്നു.
പുനര്‍ജന്മം കൊതിക്കില്ലായിരുന്നു..

4 comments:

പട്ടേപ്പാടം റാംജി said...

ഒരു ദുഖത്തിന്റെ നുറുങ്ങ് ഒളിഞ്ഞിരിക്കുന്നു.

Unknown said...

എവിടെയോ ഗൃഹാതുരത്വം എന്നെ വേട്ടയാടുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

ധാരാളം വാക്കുകൾ എടുത്ത് അമ്മാനമാടിയിട്ടുണ്ടല്ലോ...

shimna said...

കവിത ഒരു തേങ്ങല്‍ പോലെ..........