Monday, March 29, 2010

നോക്കുകുത്തികള്‍

കണ്ണും കാതും 
തിരിച്ചറിവിന്റെ 
ഭരണകൂടങ്ങളാണ്.
കുട്ടികള്‍ നാനാര്‍ത്ഥം
എഴുതുന്ന ലാഘവത്തില്‍
മയില്‍പീലിതുണ്ടുകള്‍ 
കാളകൂടവിഷമെന്നു
പത്രങ്ങള്‍!!!!
വേവിച്ചെടുത്ത 
വിലാപങ്ങള്‍
അക്ഷരത്തെറ്റില്ലാതെ 
ചൊല്ലാന്‍ വെമ്പുന്ന 
ഉണ്മാദസമൂഹം!!!
ഇതിനിടയില്‍
ഭരണകൂടങ്ങള്‍
നോക്കുകുത്തികള്‍ ആവരുത്.

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഭരണകൂടങ്ങള്‍ ഒർക്കലും
നോക്കുകുത്തികള്‍ ആവരുത്....അല്ലേ ഷിംന.

പി. ഉണ്ണിക്കൃഷ്ണന്‍ said...

വേവിച്ചെടുത്ത
വിലാപങ്ങള്‍
അക്ഷരത്തെറ്റില്ലാതെ
ചൊല്ലാന്‍ വെമ്പുന്ന
ഉണ്മാദസമൂഹം!!!

നല്ല വരികള്‍ ..