Saturday, March 20, 2010
മരണഭയം
ഞാനിന്നു എന്റെ മരണത്തെ മുന്നില്‍ കാണുന്നു....
ഒരു വെളുത്ത പഞ്ഞിക്കെട്ടായൊ....
ഒരു കറുത്ത പുകച്ചുരുളായോ....
കാണുന്നു ഇന്നു ഞാന്‍ എന്റെ മരണത്തെ.
എന്റെ കണ്ണുകള്‍ക്ക് രക്തത്തിന്റെ ചുവപ്പോ...
എന്റെ കൈകള്‍ക് രക്തത്തിന്റെ മണമോ...
എന്റെ മരണം എന്‍ മുന്നില്‍ നില്ക്കയാണൊ...
എന്റെ വഴികളില്‍ ഇന്നു ഞാന്‍ കാണുന്നു മരണത്തെ.
ഞാന്‍ മരണത്തെ ഭയക്കുന്നു...
ജീവിക്കനേറെ ആശയുണ്ടെനിക്ക്...
എന്റെ മരണത്തെ ഞാന്‍ ഇന്നു വെറുക്കുന്നു...
കാരണം എനിക്കു ജീവിച്ചു കൊതിതീര്‍ന്നില്ല.
മരണമില്ലാത്ത ഒരു ജീവിതത്തെ ഞാന്‍ ഇഷ്ട്പ്പെടുന്നു...
കാരണം എനിക്ക് മരണത്തെ ഭയമാണ്.
മരണം ! അതിനെ ഞാനിന്ന് വെറുക്കുന്നു.
കാരണം മരണം അതെപ്പോഴും കടന്നു വരാം ....
ഒരു കാറ്റായൊ... മഴയായോ....അതു സംഭവിക്കാം.
മരണത്തെ ഭയക്കാത്തവരാരുമില്ല...
കാരണം മരണം അതി ഭയാനകമാണ്.
ഞാനിപ്പോള്‍ മരണത്തെ കാണുനില്ല...
കാരണം എനിക്ക് മരണത്തെ ഭയമാണ്...
വെറും ഭയമല്ല ....മരണഭയം ....വെറും മരണഭയം .
Subscribe to:
Post Comments (Atom)
3 comments:
ഇതെന്താ ഇങിനെ ഭയക്കാന്‍..? കല്യാണം കഴിക്കാന്‍ തീരുമാനിച്ചോ..??
ഹ.. ഹ.. ഹ.. കവിത ഇഷ്ടമായി..!
ഹായ് ...
മരണം വെറും മാരണം !
ഖാന് ....ഒരു കല്യാണം കഴിച്ച ക്ഷീണം മാറിയില്ല...ഹ... ഹ....ഹ.
മുരളിയേട്ടാ.... മരണം നമ്മുടെ പിന്നിലും പതുങ്ങി ഇരിക്കുന്നുണ്ട്... എപ്പോള്‍ വേണേലും മുന്നില്‍ വന്നു ചാടും ... പക്ഷെ ആരും അതു ഇഷ്ടപ്പെടുന്നില്ല ..... ഹ .... ഹ ... ഹ...
Post a Comment