നാമൊന്നിച്ചു പണിത
ബാബേല്‍ തകര്‍ന്നു
ഇനി വിനിമയങ്ങള്‍
പ്രകാശ വര്‍ഷങ്ങള്‍ക്കും അകലെയാണ്
നിന്നിലെക്കൊരു ഓര്മ പോലും
വിക്ഷേപിക്കനാകാതെ ഞാന്‍.
ഒരു കൈ അകലത്തു നിന്നും
നീ എന്നിക്കായ് പറത്തിവിട്ട
മിന്നാമിന്നികളെല്ലാം
ഇരുട്ട് തിന്നു മരിച്ചു...
നീ നടന്നു പോയ വഴിയില്‍
ഒരു മഞ്ചാടി പോലും അടയാളമിടരുത്...
ഞാന്‍ നിന്നെ മറന്നോട്ടെ.
3 comments:
എന്തുപറ്റി ഇത്ര നിരാശ?
കാര്യം നടന്നശേഷം തള്ളിയകറ്റുകയാണോ മധു ?
വഷളാ...
നിരാശ ഒന്നുമില്ല കവിത മാത്രമാണ് ബാക്കി...
ബിലാത്തിപ്പട്ടണം....
അതിനൊന്നും നടന്നില്ലല്ലോ സുഹൃത്തേ..അതല്ലേ കവിതയില്‍ അവസാനിപ്പിച്ചത്...
Post a Comment