Saturday, March 13, 2010

അമ്മദിനം / Mothers Day

വെറും ഒരു സിംഗിൾ പാരന്റായി പതിനാറ് വയസ്സുള്ളപ്പോൾ
ആണ് അവന്റെ അമ്മ അവനുജന്മം നൽകിയത് . അവന് ഒരു
വയസ്സാവുമ്പോഴേക്കും ആ അമ്മ പുതിയ കാമുകനൊപ്പം രാജ്യം വിട്ടു.
പിന്നീട് അവന് എട്ടുവയസ്സായപ്പോൾ വേറൊരു കരീബിയൻ പാർട്ടണർക്കൊപ്പമാണ്
അവന്റെ ഈ പ്രിയ മാതാവ് വീണ്ടും ലണ്ടനിലേക്ക് തിരിച്ചുവന്നത്.
ഇപ്പോൾ ഐറിഷുകാരനായ നാലാം കൂട്ടുകാരൻ ഭർത്താവും
മക്കളുമായി ലിവർപൂളിൽ താമസിക്കുന്ന അമ്മക്ക്  ,രണ്ടുദിവസം
മുമ്പ് മദേർസ് ഡേയ് ഗ്രീറ്റിങ്ങ് കാർഡുകളും ,സമ്മാനങ്ങളും പൊസ്റ്റ്
ചെയ്തശേഷം അവനും,ഞാനും പബ്ബിൽ നിന്നും പിരിഞ്ഞപ്പോൾ ഏറെ
വൈകിയിരുന്നു!
അന്നവിടെ വെച്ച് കേട്ട അവന്റെ കഥയിൽ
നിന്നും ഉടലെടുത്ത കുറച്ചുവരികൾ..
ഇതാ അവനുവേണ്ടി സമർപ്പിക്കുന്നു,
എന്റെ മിത്രം ഈ വെള്ളക്കാരനായ ക്രിസ്സിനുവേണ്ടി.


അമ്മ ദിനം  / Mothers Day

അമ്മതൻ രതി സുഖ വഴിയേ മുളതെറ്റി ,
ചുമ്മാകടന്നുവന്നവൻ ഞാനെങ്കിലും;കിട്ടീ
യമ്മൂമ്മതൻ പരിചരണങ്ങളിത്രകാലം !
അമ്മയിപ്പോൾ നാലാമിണയുടെകൂടെ;എങ്ങോ....

ഉമ്മകൾ തന്നിട്ടുണ്ടോയെനിക്ക്,എന്നുടമ്മ ?
ഓർമ്മയിലില്ല എന്തോയതതു മറന്നതാകാം...
അമ്മിഞ്ഞിയൂട്ടിയിട്ടില്ല എന്നെയമ്മ, അതു
യമ്മതൻ മാറിടഭംഗി കാത്തു സൂക്ഷിക്കുവാൻ !

അമ്മദിനമാണിന്നുപോലും - ഓർമ്മിച്ചിടേണം
മമ്മിയെ ഇന്നു മാത്രം ! കൊടുത്തിടേണം പോലും;
ചമ്മലില്ലാതെ ഭാവുക സ്നേഹ കുറിപ്പുകൾ ,
സമ്മാനങ്ങളൊപ്പം വേറെയതു വേണ്ടപോലെ !

10 comments:

Anonymous said...

ammaye orkaan oru divasam mathiyennayi

mazhamekhangal said...

amma...amma...amma...

ramanika said...

ഒന്നേ പറയാനുള്ളൂ-
exceptions are not rules!

ഭായി said...

athe! khandhari paranjath sathyam!

Akbar said...

അമ്മദിനമാണിന്നുപോലും - ഓർമ്മിച്ചിടേണം
മമ്മിയെ ഇന്നു മാത്രം

മറ്റു ദിവസങ്ങള്‍ തിരക്കായതിനാല്‍ അമ്മയെ ഓര്‍ക്കാന്‍ ഒരു ദിവസം മാറ്റി വെച്ചിരിക്കുന്നു. എന്തൊരു ലോകം

Wash'Allan JK | വഷളന്‍ ജേക്കെ said...

സംരക്ഷിക്കുന്നത് എന്നും അമ്മയാണ്. മക്കള്‍ ഒന്നും തിരിച്ചു കൊടുക്കാറില്ലെങ്കിലും. മക്കള്‍ക്ക്‌ ഇപ്പോള്‍ മതേര്‍സ് ഡേ വേണം അമ്മയെ ഓര്‍ക്കാന്‍.  Mother Nature എന്ന് പാശ്ചാത്യര്‍ പോലും പറയും. ramanika പറഞ്ഞത് പോലെ exceptions are not rules.

Junaiths said...

പലതരം അമ്മകള്‍,
ഒരേയൊരു മാതൃദിനം

Unknown said...

എന്തായാലും ഒരു പ്രത്യേക കാഴ്ച്ചപ്പാട് തന്നെയിത്..ആ പ്രാസവും കൊള്ളാം...

Unknown said...

ഇതെല്ലം യൂറോപ്പ്യൻ അമ്മകൾ അല്ലേ..
നമ്മുക്ക് നമ്മുടെ പൊന്നമ്മമാരുണ്ടല്ലൊ..

shibin said...

ഉമ്മകൾ തന്നിട്ടുണ്ടോയെനിക്ക്,എന്നുടമ്മ ?
ഓർമ്മയിലില്ല എന്തോയതതു മറന്നതാകാം...
അമ്മിഞ്ഞിയൂട്ടിയിട്ടില്ല എന്നെയമ്മ, അതു
യമ്മതൻ മാറിടഭംഗി കാത്തു സൂക്ഷിക്കുവാൻ !



ഇതു ഭയങ്കരമായി പോയി..!