Wednesday, July 14, 2010

കണ്ണനും രാധയും



പേര്, കണ്ണന്‍
എന്നായിരുന്നു.
ഓടക്കുഴലോ
പീലിത്തുണ്ടോ
ഇല്ലായിരുന്നെങ്കിലും
ഗോപികമാര്‍ക്ക്
പ്രിയപ്പെട്ടവനായിരുന്നു

പേര്, രാധ
എന്നായിരുന്നു.
ലീലകളാടിയത്
വൃന്ദാവനത്തിലോ
യമുനാത്തടത്തിലോ
വെച്ചായിരുന്നില്ല
എന്നിട്ടും,
ഹോട്ട് സെര്‍ച്ചില്‍
ഒന്നാമതെത്തി

കണ്ണന്‍ നല്ലവനായിരുന്നു,
കയ്യൊഴിഞ്ഞില്ല
"മധുര"ക്ക് എന്ന് പറഞ്ഞ്
"വിതുര" ക്ക് കൊണ്ടുപോയി

6 comments:

Thommy said...

ഇഷ്ടായി ...വളരെ നന്നായിരിക്കുന്നു

മുകിൽ said...

കൊള്ളാം..

ജയരാജ്‌മുരുക്കുംപുഴ said...

nannaayittundu......

ശക്തന്‍ said...

raadhamaar sookshikkuka............
kannanmaarum!!!!!!!!!!

MOIDEEN ANGADIMUGAR said...

നന്നായി, ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങൾ.

വി.എ || V.A said...

ഫലിതബിന്ദു ലയിപ്പിച്ച ഒരു ഗദ്യകവിത.കൊള്ളാം. ഇനിയും വരട്ടെ..