അവസാനത്തെ കടത്തിണ്ണ കിട്ടിയത്
അവരുടെ വാഴ്ത്തുക്കളുടെ കലാപഭൂമിയിൽ.
മരണമേ, നിന്നെ ചുംബിക്കാതിരിക്കാൻ
നമുക്കിടയിൽ അവർ കൊണ്ടുവയ്ക്കുന്നു
സ്നേഹവാക്കുകൾവളച്ചുണ്ടാക്കിയ
കുരുക്കുകൾ.
ജീവനുള്ളപ്പോള്‍ കാണാതെ പോയ
ജന്മത്തിന്റെ വാഴ്ത്തുക്കൾ,
ചലം പോലെ പൊട്ടിയൊലിച്ച്
പലവട്ടം നഗ്നനാക്കുന്നു.
പക്ഷേ
തിരിച്ചറിവുകളിലെ
ഈ പുതുമകളൊന്നും തന്നെ
എന്നിലേക്കെത്താതെ പോട്ടെ...
***************************************
(മരണശേഷം കൂടുതൽ കൂടുതൽ സ്നേഹിക്കപ്പെടാൻ നിയോഗമുള്ള എല്ലാവർക്കും എന്റെ വാഴ്ത്തുക്കൾ...
മരിച്ചവന്റെ മാംസം മണക്കുന്ന
ഉടുപ്പുകള്‍ കാഴ്ചക്കായ് തൂക്കിയിടരുത്;
അവന്റെ കണ്ണട മുഖത്തെടുത്ത് വെച്ച്
അവന് കണ്ടതെല്ലാം കാണാമെന്ന് മോഹിക്കരുത്...)
19 comments:
ഓര്‍ക്കുക ! വരുമെന്ന പ്രതീക്ഷയുടെ പ്രളയത്തില്‍ ബലിഷ്ഠമായ എന്റെ ശക്തിക്കൊരു പങ്കുണ്ടാകും '.ayyappan
:)
നന്നായി പോസ്റ്റ് .
:)
നന്നായി പോസ്റ്റ് .
:)
നന്നായി പോസ്റ്റ് .
നല്ല കവിത
നല്ല കവിത
നല്ല കവിത
അയ്യപ്പനെരിയുന്നു കവിതയില്‍....!
നന്നായി
nannaayirikkunnu, congrats
കവിത കടത്തിണ്ണയിൽ മരിക്കുന്നില്ല ലിഡിയ, അത് നെഞ്ചേറ്റുന്നവരുണ്ട്. പിന്നെ മരണാന്തരബഹുമതിയായി സ്നേഹിക്കുന്നവരുടെ സ്നേഹത്തിന്, മരിച്ചവൻ ഇരക്കുന്നുമില്ല; ഇഷ്ടമായി കവിത
Santosham.ashamsakal.
വായിക്കാനെത്തിയവര്ക്ക് അഭിപ്രായത്തിലൂടെ അതറിയിച്ചവര്ക്ക് നന്ദി.
nannayirikkunnu......
nannayirikkunnu......
ഉടുപ്പുകള്‍ കാഴ്ചക്കായ് തൂക്കിയിടരുത്;
valare nannayi...... aashamsakal.....
കാലികപ്രസക്തം..നന്നായി.
നന്നായിരിക്കുന്നു...കേട്ടൊ ലിഡിയ
Post a Comment