മുങ്ങി പൊങ്ങാന്‍
ആഴമേതുമില്ലാത്ത
തെളിനീരരുവി
വിശപ്പാറാന്‍
വിരല്‍ നീട്ടി പൊട്ടിക്കാവുന്ന
തുടുത്ത പഴങ്ങള്‍.
ശാപവാക്കുകളെ പോലും
പ്രതിഫലിപ്പിക്കാത്ത
പര്‍വ്വത ചെരിവുകള്‍.
ഏകാന്തതയില്‍ കല്ലെറിഞ്ഞു കളിക്കാന്‍
ഓളമുയര്‍ത്താത്ത
കൊച്ചു നീര്‍മിഴിപോയ്ക.
ആലസ്യത്തോടെ തലചായ്ക്കാന്‍
മാടി വിളിക്കുന്ന
പൂ മടിത്തട്ട്.
ഉന്മാദത്തിന്റെ ഉയരങ്ങളിലെത്താന്‍
അകില് പുകയേറ്റുണങ്ങിയ
അളകക്കൊടികള്‍.
പൌര്‍ണ്ണമിരാവില്‍
മനസ്സിനൊപ്പം അലയടിച്ചേറി,
അണച്ചൊതുങ്ങുന്ന ആഴിപ്പരപ്പ്.
അനേകമെണ്ണം നേടിയിട്ടു
തന്നെയാണ് നീ
ഒറ്റക്കൊരു പറുദീസാ നഷ്ടപ്പെടുത്തിയത്.
12 comments:
ചെറുതൂള്ളിക്കുളിരുകളായ്
ചെറുവരികളുയിർ പാകി!
അനേകമെണ്ണം നേടിയിട്ടു
തന്നെയാണ് നീ
ഒറ്റക്കൊരു പറുദീസാ നഷ്ടപ്പെടുത്തിയത്.
നന്നായി
ലളിതം അതി മധുരം !!
സുന്ദരമായ വരികള്‍
ഇഷ്ട്ടായി..!
ആശംസകള്‍..!!
നന്ദി................
valare nannayittundu......... aashamsakal...
മനോഹരം ഒറ്റ വാക്ക്....
simple and nice...!
നന്നായിട്ടുണ്ട്..
....എല്ലാം നേടിയെന്ന സംതൃപ്തിയുണ്ടായിട്ടും എന്തേ, എല്ലാം തികഞ്ഞ ‘സ്വർഗ്ഗം’ നഷ്ടപ്പെടുത്താൻ കാരണം?
അനേകമെണ്ണം നേടിയിട്ടു തന്നെയാണ് നീ
ഒറ്റക്കൊരു പറുദീസാ നഷ്ടപ്പെടുത്തിയത്....
Post a Comment