Monday, October 17, 2011

പ്രണയത്തിനറിയില്ലല്ലോ അവര്‍ മരിച്ചതാണെന്ന്

ചില രാത്രികളില്‍
അച്ഛായെന്ന്
അമ്മേയെന്ന്
മോനേയെന്ന്
വിളികള്‍ കേള്‍ക്കാം

സ്വര്‍ഗ്ഗവും നരകവും
അന്ത്യ നാളുമെവിടെയെന്ന്
കാത്തിരുന്നു മടുത്തവര്‍
ഭൂമിയിലേക്ക്‌ വരുന്നതാകും

ശ്മശാനത്തിലെ
മരക്കൊമ്പിലിരുന്ന്
ദൂരക്കാഴ്ചകള്‍ കണ്ടിരിക്കും

പരിചയക്കാരെ തേടി
അങ്ങാടിയില്‍ നോക്കും

ആരോ വിളിച്ചെന്ന്
ചിലര്‍ തിരിഞ്ഞു നോക്കും
ആരെയോ കണ്ടെന്ന്
ആരോ തൊട്ടെന്ന് അമ്പരക്കും

എന്നാലും
അവള്‍ക്കടുത്തേക്ക് അവനോ
അവന്റെ വീട്ടുമുറ്റത്തേക്ക് അവളോ
ഒരിക്കലും പോകാറില്ല

പ്രണയത്തിനറിയില്ലല്ലോ
അവള്‍ മരിച്ചതാണെന്ന്
അല്ലെങ്കില്‍,
അവന്‍ മരിച്ചതാണെന്ന്

8 comments:

ഹന്‍ല്ലലത്ത് Hanllalath said...

എന്നാലും
അവള്‍ക്കടുത്തേക്ക് അവനോ
അവന്റെ വീട്ടുമുറ്റത്തേക്ക് അവളോ
ഒരിക്കലും പോകാറില്ല

ഇസ്മയില്‍ അത്തോളി said...

പ്രണയത്തിനു കണ്ണില്ലെന്ന് പറഞ്ഞത് പോലെ,ചിലപ്പോള്‍ ജീവിതം തന്നെ ഇല്ലാതാവുന്നു....
കവിത നന്നായി..ആശംസകള്‍ .........

ചന്തു നായർ said...

പ്രണയത്തിനറിയില്ലല്ലോ
അവള്‍ മരിച്ചതാണെന്ന്
അല്ലെങ്കില്‍,
അവന്‍ മരിച്ചതാണെന്ന്.....നന്നായി ആശംസകൾ

ദാസന്‍ said...

പ്രണയത്തിന്റെ
മരണം,,,.
അതൊരുപക്ഷേ
എന്‍റെ മരണമാകാം
ഇഷ്ടായി....ആശംസകള്‍...

കൊമ്പന്‍ said...

പതിവ് പോലെ തന്നെ നല്ലവരികള്‍ പ്രണയം തീക്ഷണമായ വികാരം ആണോ?

റശീദ് പുന്നശ്ശേരി said...

Good one dear

മഴയിലൂടെ.... said...

ആശംസകളോടെ..........

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രണയവും മരിച്ചിരിക്കുന്നൂ...