ചില രാത്രികളില്‍
അച്ഛായെന്ന്
അമ്മേയെന്ന്
മോനേയെന്ന്
വിളികള്‍ കേള്‍ക്കാം
സ്വര്‍ഗ്ഗവും നരകവും
അന്ത്യ നാളുമെവിടെയെന്ന്
കാത്തിരുന്നു മടുത്തവര്‍
ഭൂമിയിലേക്ക് വരുന്നതാകും
ശ്മശാനത്തിലെ
മരക്കൊമ്പിലിരുന്ന്
ദൂരക്കാഴ്ചകള്‍ കണ്ടിരിക്കും
പരിചയക്കാരെ തേടി
അങ്ങാടിയില്‍ നോക്കും
ആരോ വിളിച്ചെന്ന്
ചിലര്‍ തിരിഞ്ഞു നോക്കും
ആരെയോ കണ്ടെന്ന്
ആരോ തൊട്ടെന്ന് അമ്പരക്കും
എന്നാലും
അവള്‍ക്കടുത്തേക്ക് അവനോ
അവന്റെ വീട്ടുമുറ്റത്തേക്ക് അവളോ
ഒരിക്കലും പോകാറില്ല
പ്രണയത്തിനറിയില്ലല്ലോ
അവള് മരിച്ചതാണെന്ന്
അല്ലെങ്കില്‍,
അവന് മരിച്ചതാണെന്ന്
8 comments:
എന്നാലും
അവള്‍ക്കടുത്തേക്ക് അവനോ
അവന്റെ വീട്ടുമുറ്റത്തേക്ക് അവളോ
ഒരിക്കലും പോകാറില്ല
പ്രണയത്തിനു കണ്ണില്ലെന്ന് പറഞ്ഞത് പോലെ,ചിലപ്പോള്‍ ജീവിതം തന്നെ ഇല്ലാതാവുന്നു....
കവിത നന്നായി..ആശംസകള്‍ .........
പ്രണയത്തിനറിയില്ലല്ലോ
അവള് മരിച്ചതാണെന്ന്
അല്ലെങ്കില്‍,
അവന് മരിച്ചതാണെന്ന്.....നന്നായി ആശംസകൾ
പ്രണയത്തിന്റെ
മരണം,,,.
അതൊരുപക്ഷേ
എന്റെ മരണമാകാം
ഇഷ്ടായി....ആശംസകള്‍...
പതിവ് പോലെ തന്നെ നല്ലവരികള്‍ പ്രണയം തീക്ഷണമായ വികാരം ആണോ?
Good one dear
ആശംസകളോടെ..........
പ്രണയവും മരിച്ചിരിക്കുന്നൂ...
Post a Comment