Wednesday, March 18, 2009

സ്വപ്നങ്ങള്‍

സ്വപ്നങ്ങള്‍
നീലനിറത്തില്‍ തന്നെയാവണമെന്നില്ല,
വെളുപ്പില്‍ വെളുത്തും
കറുപ്പില്‍ കറുത്തും
രാത്രിയോ പകലോ എന്നില്ലാതെ.

തലകുത്തി നിന്നാലും കണ്ടുകിട്ടില്ല
വെളുപ്പില്‍ വെളുത്തും
കറുപ്പില്‍ കറുത്തും
ഒളിച്ചുകളിക്കുന്ന നീല ഞരമ്പുകള്‍

ഉന്‍മാദം പോലെ
സ്വപ്നങ്ങളെല്ലാം ഭ്രാന്തുടുത്ത്‌
അലയാനിറങ്ങുമ്പോള്‍
നിറം കെട്ട ഉടുപ്പുകളിലേക്ക്‌
ശരീരങ്ങള്‍
കുട്ടികളായ്‌ ഓടിയോടി വരും.

കളിപ്പാട്ടങ്ങള്‍ക്കും ബലൂണുകള്‍ക്കും
താരാട്ടിനുമിടയിലൂടെ
ചിതറി മായും.

കാണാതായ കുട്ടികള്‍
പട്ടങ്ങളായി പറന്നേക്കാം
പക്ഷികളോട്‌ കൂട്ടുകൂടിയേക്കാം
മേഘത്തിലൊളിച്ചേക്കാം
മേല്‍ക്കൂരയില്‍ വീണുതറഞ്ഞ്‌
വീടുകളെക്കുറിച്ച്‌ നിലവിളിച്ചേക്കാം.

ആര്‍ക്കറിയാം സ്വപ്നങ്ങള്‍?

12 comments:

പകല്‍കിനാവന്‍ | daYdreaMer said...

സ്വപ്‌നങ്ങള്‍ തീര്‍ച്ചയായും അറിയുന്നുണ്ടാവും ഓരോരുത്തരുടെയും നിറങ്ങള്‍... !

നന്നായി...

തണല്‍ said...

അസാദ്ധ്യം..!

Ranjith chemmad / ചെമ്മാടൻ said...

"കാണാതായ കുട്ടികള്‍
പട്ടങ്ങളായി പറന്നേക്കാം
പക്ഷികളോട്‌ കൂട്ടുകൂടിയേക്കാം
മേഘത്തിലൊളിച്ചേക്കാം
മേല്‍ക്കൂരയില്‍ വീണുതറഞ്ഞ്‌
വീടുകളെക്കുറിച്ച്‌ നിലവിളിച്ചേക്കാം."
എനിക്കിതുമതി!

Unknown said...

ആര്‍ക്കറിയാം സ്വപ്നങ്ങള്‍? ആർക്കും അറിയാത്ത സ്വപനങ്ങൾ.എന്നിട്ടും നാമ്മൊക്കെ കാണുന്ന സ്വപനങ്ങൾ

ചിതല്‍ said...

ആ ആര്‍ക്കറിയാം...

ഹൈദര്‍തിരുന്നാവായ said...

"തലകുത്തി നിന്നാലും കണ്ടുകിട്ടില്ല
വെളുപ്പില്‍ വെളുത്തും
കറുപ്പില്‍ കറുത്തും
ഒളിച്ചുകളിക്കുന്ന നീല ഞരമ്പുകള്‍"
great....

Sureshkumar Punjhayil said...

Enikku Swapnangale ullu... Ashamsakal...!!!

ഗൗരി നന്ദന said...

മേല്‍ക്കൂരയില്‍ വീണു തറഞ്ഞു വീടുകളെ കുറിച്ച് നിലവിളിക്കുന്നവര്‍.......

അത് കൊള്ളാം...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഈ സ്വപ്നങ്ങളോട് ഒരിഷ്ടം

പാവപ്പെട്ടവൻ said...

സ്വപ്‌നങ്ങള്‍ മെല്ലെ ഉണര്‍ത്തി ഒരു പുതിയ ലോകം കാട്ടുന്നു .
ജീവിതവുമയി ബന്ധമില്ലാതെ

Anonymous said...

നല്ല വരികൾ

ബൈജു (Baiju) said...

സ്വപ്നങ്ങള്‍ ഇഷ്ടപ്പെടുന്ന എനിയ്ക്ക് ഈ സ്വപ്നങ്ങളും ഇഷ്ടമായി....