Tuesday, March 17, 2009

ശവങ്ങള്‍ പറയുന്നത്



കടല്‍ക്കരയില്‍ കാറ്റു-
കൊള്ളും ശവങ്ങളൊക്കെയും
പിന്നോട്ടടിക്കുന്ന
തിരകളെ കണ്ട്
എഴുന്നേറ്റിരുന്നു.

എന്തിനാണ് ഇനിയും കര ;
പുതിയ ശവങ്ങള്‍ക്ക്
വന്നിരിക്കാനോ .

കടലില്‍ പകുതി
താഴ്ന്ന സൂര്യന്‍
മുഴുവനുമായ്
മുകളിലേക്ക് വന്നു.

എന്തിനാണ് വീണ്ടും
പകല്‍ - കണ്ണടക്കാതെ
ഉറങ്ങി കിടക്കാനോ .

7 comments:

sHihab mOgraL said...

എന്തിനാണു വീണ്ടും പകല്‍.. കണ്ണടക്കാതെ ഉറങ്ങിക്കിടക്കാനോ..

അര്‍ത്ഥവത്തായ ചോദ്യം..

പകല്‍കിനാവന്‍ | daYdreaMer said...

എന്തിനാണ് പുതിയ ശവങ്ങള്‍... ?
നല്ല ചിന്തകള്‍...

Ranjith chemmad / ചെമ്മാടൻ said...

പുതിയ കരകളുണ്ടാകുന്നു; അതോടൊപ്പം ശവങ്ങളും!
നല്ല വായനയ്ക്ക് നന്ദി..

ഗൗരി നന്ദന said...

പുതിയ ശവങ്ങളും പുതിയ കരകളും പുതിയ പകലുകളും......എന്നാല്‍ അതേ കടലും സൂര്യനും...

കണ്ണടയ്കാതെ ഉറങ്ങാനൊരു പകല്‍......നന്നായി....

തണല്‍ said...

ശവംനാറിപ്പൂവുകള്‍ പൂത്തുലയുന്നൊരു പകല്‍..

ഹൈദര്‍തിരുന്നാവായ said...

"എന്തിനാണ് ഇനിയും കര ;
പുതിയ ശവങ്ങള്‍ക്ക്
വന്നിരിക്കാനോ"
നല്ല ചോദ്യം....

Sureshkumar Punjhayil said...

Appo Jeevichirikkunnavar parayunnathu arkkum vende... Ashamsakal.