Saturday, March 14, 2009

ഞാന്‍ പഠിച്ചത് പ്രണയമായിരുന്നു...

കോമ്പസ്സിന്റെ ചുണ്ടു
ബെഞ്ചില്‍ കൊത്തിയതും
പേനയുടെ ചോര കടലാസ്സിന്റെ
നെഞ്ചില്‍ വരച്ചതും
'ഞാന്‍ നിന്നെ പ്രേമിക്കുന്നു'വെന്ന് ...

'എ പ്ലസ് ബി ദ ഹോള്‍ സ്ക്വയര്‍'
കറുത്ത പുറത്തില് ‍വെള്ള കൊണ്ടെഴുതിയ
കട്ടി കണ്ണടയുള്ള കണാരന്‍ മാഷ്
എന്റെ കഴുത്തില്‍ പിടിച്ചു പറഞ്ഞു..
' ഇറങ്ങി പോടാന്ന് '....

ജൂണ്‍ തൊട്ടു മാര്‍ച്ച് വരെ
പ്രണയം പൂക്കുന്ന
വാക മരത്തണലില്
‍അവളിരിന്നു കൊഞ്ഞനം കുത്തി ....

മാനം മുട്ടെ വളരേണ്ട
എന്റെ അറിവിന്റെ
പ്രണയ ഗോപുരങ്ങളില്
‍അടിവയറ് കീറി മുറിച്ച
തവളയുടെ നെഞ്ചിടിപ്പ്
ഇന്നും മരണ മണിയായ്‌ മുഴങ്ങുന്നു...

അച്ചടിച്ച അക്ഷര തെറ്റുകള്‍
നിരക്ഷരതയുടെ ഇരുട്ടില്
‍വിവാദങ്ങള്‍ക്ക് കൂട്ടുകിടന്നപ്പോള്
‍പുസ്തകം പൂജക്ക്‌ വെച്ച്
അടുത്ത സിനിമാ പ്പുരയില്
‍പാതിയഴിച്ച മേനി കണ്ടു
കടല കൊറിച്ചു ചിരിച്ചു-
പ്രണയ സ്വപ്നങ്ങള്‍ക്ക് കൊഴുപ്പ്‌ കൂട്ടി

ഏപ്രില്‍ എന്നെ ശരിക്കും അമ്പരപ്പിച്ചു.
എനിക്കൊന്നും എഴുതാന്‍ കഴിഞ്ഞില്ല.
കണ്ടിട്ടൊന്നും മനസ്സിലായതുമില്ല.
കാരണം ഞാനെഴുതി പഠിച്ചതെല്ലാം
പ്രണയ ലേഖനങ്ങള്‍ ആയിരുന്നു...

എന്നിട്ടും അഴികള്‍ക്കിടയിലൂടെ
കാമ്പസ് എന്നെ നോക്കി കണ്ണിറുക്കി...!
അവളുടെ നെഞ്ചോടു ചേര്‍ന്ന്‍ മൊഴിഞ്ഞു
'ഞാന്‍ നിന്നെ പ്രേമിക്കുന്നു'വെന്ന് ...!
<>

32 comments:

ajeeshmathew karukayil said...
This comment has been removed by the author.
Ranjith chemmad / ചെമ്മാടൻ said...

നല്ല പ്രണയം!
ആരോടായിരുന്നു? അക്ഷരങ്ങളോടോ, കവിതയോടോ അതോ....?

ഗൗരി നന്ദന said...

കവികളുടെ പ്രണയത്തിന്റെ ഓരോ കുഴപ്പങ്ങള്‍...!!
ഏതായാലും ആസ്വാദകര്‍ക്ക് ഒരു നല്ല കവിത കിട്ടും .ലാഭം തന്നെ....!!!

നന്നായി ..ഇഷ്ടപ്പെട്ടു......

Sukanya said...

"മാനം മുട്ടെ വളരേണ്ടഎന്റെ അറിവിന്റെ പ്രണയ ഗോപുരങ്ങളില്‍അടിവയറ് കീറി മുറിച്ചതവളയുടെ നെഞ്ചിടിപ്പ്ഇന്നും മരണ മണിയായ്‌ മുഴങ്ങുന്നു..."
പകല്‍ കിനാവന്റെ കവിത നന്നായി. സയന്‍സ് ആയിരുന്നോ ഗ്രൂപ്പ്?

Anonymous said...

ആട്ടെ,ആരായിരുന്നു കക്ഷി?
ചുമ്മാ ചോദിച്ചതാ ട്ടോ.....
മനോഹരമായിരിക്കുന്നു.....എട്ടാ,
ജീവനുള്ളബിംബങ്ങൾ.....ആശംസകൾ...
ഇഷ്ടായി....

P R Reghunath said...

GOOD

smitha adharsh said...

അപ്പൊ,ഞാന്‍ പഠിച്ചതും ഇതൊക്കെ തന്നെയായിരുന്നൂന്നാ തോന്നണേ...

വാഴക്കോടന്‍ ‍// vazhakodan said...

ചാര വര്‍ണ മോഹിനി കടോര ഭാഷിണി പ്രിയേ പ്രേമലേഖനം എനിക്ക് തന്നില്ല നീ ശാരദെ.....
കോളേജില്‍ പാടി നടന്ന ആ കവിത വീണ്ടും ഓര്‍മ്മ വന്നു നന്ദി..കിനാവാ പകല്‍കിനാവാ
സസ്നേഹം.....വാഴക്കോടന്‍!

കരീം മാഷ്‌ said...

ജൂണ്‍ തൊട്ടു മാര്‍ച്ച് വരെ
പ്രണയം പൂക്കുന്ന
വാക മരത്തണലില്
:)
:)
:)

shajkumar said...

ഒരു എപ്രിലും കൂടി വരുന്നു... പ്രണയം ഇനിയും പൂക്കുമൊ?

Mr. X said...

"കാരണം ഞാനെഴുതി പഠിച്ചതെല്ലാം
പ്രണയ ലേഖനങ്ങള്‍ ആയിരുന്നു!"

കൊള്ളാം കേട്ടോ... നന്നായിട്ടുണ്ട്...

Bindhu Unny said...

അപ്പോ പ്രണയലേഖനമത്സരത്തില്‍ പങ്കെടുത്തിരുന്നെങ്കില്‍ ഫസ്റ്റ് പ്രൈസ് ഉറപ്പ്. :-)

(‘ചോരകടലാസ്സിന്റെ‘ ഇടയ്ക്ക് സ്പേസ് വേണ്ടേ? ‘ചോര കടലാസ്സിന്റെ’? വായിച്ചപ്പോ ആദ്യമിത്തിരി കണ്‍ഫ്യൂഷനായേ. അതുകൊണ്ടാ. അതേപോലെ, ‘പുറത്തില്‍‌വെള്ള’ :-) )

ഹരീഷ് തൊടുപുഴ said...

സ്കൂള്‍ കോളേജ് പഠനകാലത്ത് പ്രണയിക്കാത്ത മനുഷ്യരില്ലാലേ!!!

Patchikutty said...

കവിത ഉള്ളില്‍ തട്ടി ഒരു കുമ്പസ്സാരം പോലെ... കഴിഞ്ഞു പോയ സ്കൂള്‍ കോളേജ് കാലത്തില്‍ പ്രേമിക്കുകയും പ്രണയം സഫലീകരിക്കാന്‍ ആകാതെ പോയിട്ടുമുള്ള അനേകര്‍ക്ക് സ്വന്തം എന്ന് തോന്നുന്ന ഒരു കവിത. നന്നായി... നല്ലത് വരട്ടെ.

ശ്രീഇടമൺ said...

മനോഹരമായ
“ പ്രണയാക്ഷരങ്ങള്‍.....“

the man to walk with said...

ishtaayi..
:)

ajeeshmathew karukayil said...

good kinavaa i like it

ജസീര്‍ പുനത്തില്‍ said...

നല്ല പ്രണയം. നന്നായി ..ഇഷ്ടപ്പെട്ടു.....

The Eye said...

Okey...! Then..

Let me love.....

sandeep salim (Sub Editor(Deepika Daily)) said...

അച്ചടിച്ച അക്ഷരത്തെറ്റുകള്‍ പ്രയോഗം കലക്കി.....
എഴുതിക്കൂട്ടിയതില്‍ അക്ഷരത്തെറ്റില്ലായിരുന്നു...... കൊളളാം...... നന്നായിട്ടുണ്ട്‌......

പാവത്താൻ said...

"I Love You" ആയിരുന്നു അന്നത്തെ ആരാധനാ മന്ത്രം. ഇന്നും ഓർമ്മകൾക്കെന്തു തെളിച്ചം!!
Good poem.

Parukutty said...

മാനം മുട്ടെ വളരേണ്ട
എന്റെ അറിവിന്റെ
പ്രണയ ഗോപുരങ്ങളില്
‍അടിവയറ് കീറി മുറിച്ച
തവളയുടെ നെഞ്ചിടിപ്പ്
ഇന്നും മരണ മണിയായ്‌ മുഴങ്ങുന്നു..
avasanam aa mani adichalle?

ജ്വാല said...

"ഏപ്രില്‍ എന്നെ ശരിക്കും അമ്പരപ്പിച്ചു.
എനിക്കൊന്നും എഴുതാന്‍ കഴിഞ്ഞില്ല.
കണ്ടിട്ടൊന്നും മനസ്സിലായതുമില്ല.
കാരണം ഞാനെഴുതി പഠിച്ചതെല്ലാം
പ്രണയ ലേഖനങ്ങള്‍ ആയിരുന്നു..."

പ്രണയ ലഹരിയുടെ ഈ കവിത വളരെ
ഇഷ്ടമായി..അഭിനന്ദനങ്ങള്‍

പ്രൊമിത്യൂസ് said...

പഴയ കാമ്പസ് ഓര്‍മ്മകളിലേക്ക് കൊണ്ട് പോയതിനു നന്ദി..

നരിക്കുന്നൻ said...

എനിക്കുറപ്പുണ്ട് ജൂൺ മുതൽ മാർച്ച് വരെ പകൽക്കിനാവൻ പ്രണയിച്ചത് അക്ഷരങ്ങളെ തന്നെയാകുമെന്ന്... ക്ഷരം പിടിക്കാത്ത അക്ഷരങ്ങൾക്കൊണ്ട് ഇങ്ങനെ മായാജാലം തീർക്കുമെങ്കിൽ എനിക്കും ഇപ്പോൾ പ്രണയമാണ്... ഈ നനുത്ത അക്ഷരക്കൂട്ടങ്ങളോട്.

ആശംസകളോടെ
നരി

തണല്‍ said...

വറ്റാത്ത പ്രണയവും
വാകപ്പൂവിറുന്നു വീണ നിന്റെ വഴിത്താരകളും..
....കാമ്പസ്..!
:)

Sureshkumar Punjhayil said...

Njanum padichirunnu, ithe pranayam... Ashamsakal...!!!

Myna said...

ഒരുപാടിഷ്ടമായി

Unknown said...

sooryan,kathijwalichukondirikunna oru golamaanennu maash padipichappol,
penayude karutha"chora"kondu njan
varaykaan panipettathu lokathe ettavum
sundaranaya purushane..sooryadevane,
ormakalude cheppu thurakaan
sahayicha changaathi,aasamsakal...
kavitha manoharam.

ഇട്ടിമാളു അഗ്നിമിത്ര said...

പോസ്റ്റ് ചെയ്യാന്‍ ഒരു മാസം വൈകിയൊ.. ;)

കെ.കെ.എസ് said...

സുഹൃത്തെ, ഈ കവിത കാണുവാൻ വൈകി.
അവിശ്വസനീയമായ കൈയ്യടക്കം എന്നെ പറയേണ്ടൂ.

നാടകക്കാരന്‍ said...

pakaloooo thakarthu...ente orayiram umma