Monday, February 22, 2010

തെണ്ടി

നാം നമ്മെ നാമറിയാത്തിടങ്ങളില്‍
തേടിയും… തിരഞ്ഞും…..മടുത്തും….മുഷിഞ്ഞും..
ഒടുവിലീ മായാവലകളുടെ ഇഴകളില്‍
ഞാന്‍ നിന്നെ കാത്തിരിക്കുകയായിരുന്നു….
തെണ്ടീ…..നിന്നെ പോലെ
ഞാനുമൊരു തെണ്ടിയാണ്…….



പണ്ട് പണ്ട് …….
ഒരുപാടൊരുപാട് പണ്ട്….
എപ്പോഴോ തോന്നിയൊരു
ക്ഷണിക വികാരത്തിന്റെ പാരമ്യത്തില്‍
നിരാലംബമായൊരു തുണ്ട് പാഴൂര്‍ജ്ജം
മാംസം തേടിയലഞ്ഞൊടുവില്‍
അമ്മയുടെ ഉദരത്തില്‍ കുരുത്തു വേരോടുമ്പോള്‍
അച്ചനാണാദ്യമെന്നെ തെണ്ടിയാക്കിയത്



പിന്നെ ….പത്തുമാസത്തെ ഇരുളാര്‍ന്ന
സുഘസാന്ദ്രമായൊരു തടവറയില്‍
സ്പന്ധനള്‍ക്ക് മാത്രം കാതോര്‍ത്ത്
മെല്ലെ കണ്‍ പൂട്ടിയുറങ്ങുമ്പോള്‍
തല പിടിച്ചു പുറത്തേക്കു തള്ളി
കാലില്‍ പിടിച്ചു വലിച്ചിഴച്ചു
പൊക്കിള്‍ കോടി മുറിച്ചു
തെണ്ടാന്‍ അമ്മ പറഞ്ഞു



പൈതൃകമായ് ….ദാനമായ്‌ കിട്ടിയതോ
സ്നേഹരാഹിത്യങ്ങളുടെ ഭിക്ഷാപാത്രം
അനിവാര്യമായ യാത്രകള്‍ക്കിടയില്‍
കൌതുകങ്ങളുണര്‍ത്തിയൊരു പെണ്‍കുട്ടി
വഴിചോറ് പോല്‍ നീ തന്ന പ്രണയം
നെഞ്ചോട്‌ ചേര്‍ത്തൊരുപാട് യാത്രകള്‍
നില നില്‍ക്കുന്നതെന്തിനെന്നറിയില്ലെങ്കിലും
നില നില്ല്പ്പിന്റെ അടിസ്ഥാനം പ്രവാസമത്രേ

4 comments:

Wash'Allan JK | വഷളന്‍ ജേക്കെ said...

ഒടുവില്‍ മുഷിഞ്ഞുകീറി നാറ്റം പേറുന്ന കരിന്തുണിയില്‍
ചിറി വക്രിച്ച മുഖം ചോനലുറുമ്പുകള്‍ ചികയുമ്പോള്‍
ഇരുളിലേക്ക് തെണ്ടിയായി തിരിച്ചു പോകുന്ന ഞാന്‍
വേറേതോ ക്ഷണിക വികാരത്തിനു മുളപൊട്ടി തിരിച്ചു പിറക്കുമോ?

Muralee Mukundan , ബിലാത്തിപട്ടണം said...

നില നില്‍ക്കുന്നതെന്തിനെന്നറിയില്ലെങ്കിലും
നില നില്ല്പ്പിന്റെ അടിസ്ഥാനം പ്രവാസമത്രേ
വില വന്നതും പലരും വില വെച്ചതുമിതിനാൽ !

എറക്കാടൻ / Erakkadan said...

തെണ്ടീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ

jayanEvoor said...

“നില നില്ല്പ്പിന്റെ അടിസ്ഥാനം പ്രവാസമത്രേ”

ആശംസകൾ!