Sunday, February 21, 2010

'പ്രവാസകവിതകള്‍' കൂടുതല്‍ വിശാലതയിലേക്ക്‌...

പ്രിയ സുഹൃത്തെ,

"പ്രവാസകവിതകള്‍" എന്ന കവിതാകൂട്ടായ്മ അതിന്റെ വിശാലതയിലേക്ക് വിലയിച്ചുകൊണ്ടിരിക്കുയാണ്. നൂറോളം വിദേശ ഇന്ത്യന്‍ കവികളും ആസ്വാദകരും അയ്യായിരത്തിലധികം വായനക്കാരും ഉള്ള "പ്രവാസകവിതകള്‍" അതിന്റെ വികാസ വിന്യാസത്തിന്റെ പാതയില്‍ ‍പുതിയ രൂപഭാവങ്ങള്‍ കൈക്കൊള്ളാന്‍ ആഗ്രഹിക്കുകയാണ്.

'വിദേശ ഇന്ത്യന്‍ കവിക്കൂട്ടായ്മ' എന്ന ആശയത്തില്‍ നിന്ന് 'പ്രവാസി മലയാളി കൂട്ടായ്മ' എന്ന പേരില്‍ പുതിയ കൂട്ടുകാരിലേക്കും കൂടി ഇടം കണ്ടെത്തുകയാണ്!
നിലവില്‍ വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളി എഴുത്തുകാര്‍ക്ക് മാത്രമായി
ഇടം കണ്ടെത്തിയ "പ്രവാസകവിതകള്‍" ഇനി മുതല്‍ പ്രവാസി മലയാളികളായ
എല്ലാ കവികളുടേയും കാവ്യാസ്വാദകരുടേയും കൂടിയുള്ള വിശാലമായ പ്ലാറ്റ്ഫോമായി മാറുകയാണ്! ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി എഴുത്തുകാരുടെ താല്പ്പര്യത്തെത്തുടര്‍ന്ന്, അംഗമാകാനുള്ള അപേക്ഷയെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തുന്നത്!

അംഗമാകുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെയുള്ള കോളം പൂരിപ്പിക്കുകയോ, ranjidxb@gmail.com , shijusbasheer@gmail.com എന്നീ വിലാസങ്ങളില്‍ മെയില്‍ ചെയ്യുകയോ ചെയ്യുമല്ലോ?

സ്നേഹപൂര്‍‌വ്വം,
പ്രവാസ കവിത പ്രവര്‍ത്തകര്‍

6 comments:

ജയരാജ്‌മുരുക്കുംപുഴ said...

ellaa aashamsakalum nerunnu........

Unknown said...

ആശംസകള്‍....
നല്ല കവിതകള്‍ക്കായി കാത്തിരിക്കുന്നു

വെള്ളത്തൂവൽ said...

ആശംസകള്‍....

ഹന്‍ല്ലലത്ത് Hanllalath said...

നല്ല മാറ്റം..
ആശംസകള്‍..

(കവിതകള്‍ പോസ്റ്റ് ചെയ്യുന്നതിന് മാര്‍ഗ്ഗ രേഖകള്‍ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു)

Ranjith chemmad / ചെമ്മാടൻ said...

ഒരു കവിത പോസ്റ്റിയതിന് ശേഷം മിനിമം, ഒരു ദിവസത്തിന് ശേഷം മറ്റുള്ളവര്‍ പുതിയ
കവിത പോസ്റ്റാന്‍ ശ്രമിക്കുക, അതായത് വായനയ്ക്കിടയിലുള്ള ഇടവേളകള്‍
കൃത്യമായി പാലിച്ചാല്‍, വായിക്കുന്നവര്‍ക്കും കമന്റുന്നവര്‍ക്കും
മറ്റും ഉപകാരമായിരിക്കും
കൂടുതല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയിലൂടെ
ഉരുത്തിരിച്ചെടുക്കാവുന്നതാണ്....

Muralee Mukundan , ബിലാത്തിപട്ടണം said...

കവിതകളുടെ ഈ കിനാവിന്റെ പാടത്തേക്ക്
വിതക്കാർ അനേകം ഇനിയും വരട്ടേ...!

വായനയും,രചനയും നടത്തുന്നതിനൊപ്പം
വിമർശനങ്ങളും,അഭിപ്രായങ്ങളും കൂടി രേഖപ്പെടുത്തി , ഈ മലയാള കവിതാ പാടം നന്നായി വിളകൊയ്യുന്നയിടമാക്കിതീർക്കാം അല്ലേ; നമ്മുക്കെല്ലാം കൂടി കൂട്ടരേ...