Friday, February 26, 2010

(ഹേന രാഹുലിന്റെ ബ്ലൊഗിലെ “പലജന്മം” എന്ന കവിത വായിച്ചതില്‍ നിന്നു)
അതെ,
എല്ലാ അടയാളങ്ങളും ക്രുത്യമാണു,
വലത്തേ തോളില്‍ താഴേയ്ക്കു
നീളത്തില്‍ നീലിച്ച മറുക്,
ഇടനെഞ്ചില്‍ ഭാഗ്യക്കല,
അതിമധുരമുള്ള ചുണ്ടുകള്‍,
ചുടുനീരുറവയുടെ ആലിംഗനങ്ങള്‍
വാക്കുകളില്‍ തിരിവെളിച്ചങ്ങള്‍
‍കണ്ണൂകളില്‍ വിസ്മയങ്ങളുടെ പകര്‍ന്നാട്ടങ്ങള്‍
‍കല്ലും മണ്ണും കടലുപ്പും
കവിമനസ്സിന്റെ തീയും കുളിരും
എല്ലാം, ....
ഇന്നലെയോളം അറിഞ്ഞും നുണഞ്ഞും...
പക്ഷെ...ഇന്നുറക്കമുണര്‍ന്നപ്പോള്‍പാതികിടക്ക ശൂന്യമായിരുന്നു.
വാതിലോളം പതിഞ്ഞ കാല്‍പ്പാടുകളെണ്ണി
സംഖ്യാജ്യൊതിഷം ഗണിച്ചപ്പോള്‍
‍മടക്കമില്ലായാത്രയില്‍ അക്കങ്ങള്‍.

മുഴക്കോലുകളെ അവന്‍ കബളിപ്പിച്ചിരുന്നു,
ചിലപ്പോള്‍ മലപോലെ വലുതായും
ചിലപ്പോള്‍ എലി പോലെ ചെറുതായും
എങ്കിലും ഇതാ എന്റെ ശരീരത്തില്‍
അവിടവിടെ അവന്റെ പാടുകള്‍, അടയാളങ്ങള്‍,
എല്ലാം ചേര്‍ത്തു ജ്യാമിതിയും ബീജഗണിതവും
കുടഞ്ഞ് ഞാന്‍ വരച്ചെടുക്കാന്‍ പണിപ്പെടുമ്പൊള്‍
‍വാതിലിനപ്പുറം പുതുജന്മത്തിന്റെ
വാ കീറിയ കരച്ചില്‍
(പറക്കാന്‍ ഒരു കൂട്ടു തേടിയ കാറ്റതിനെ മാറോടു ചേര്‍ത്തിരിക്കും)

2 comments:

Wash'Allan JK | വഷളന്‍ ജേക്കെ said...

അസ്സലു കവിത. സംഖ്യാ ഗണിതം പിഴച്ചെന്നും, ശേഷിപ്പിനെ തിരിച്ചറിയാന്‍ അവന്‍ വരുമെന്നും പ്രതീക്ഷിക്കുന്നു.

ആശംസകള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

വാതിലോളം പതിഞ്ഞ കാല്‍പ്പാടുകളെണ്ണി
സംഖ്യാജ്യൊതിഷം ഗണിച്ചപ്പോള്‍
‍മടക്കമില്ലായാത്രയില്‍ അക്കങ്ങള്‍.

കൊള്ളാം നന്നാ‍യിരിക്കുന്നൂ.