Saturday, February 27, 2010

പിണക്കം-ഒന്നാം ക്ലാസ്സ്

എന്തേ ഇന്ന് ഉണ്ണി വരാത്തത് ?
കുട ചൂടി എന്നെയും കൂട്ടി
മുറ്റത്ത്‌ ഇറങ്ങാത്തത് ?
മുറ്റത്തെ മഴവെള്ളപുഴയില്‍ ഇറക്കാത്ത് ?


എന്നാലോചിച്ചു
മേശമേല്‍ ഇരുന്ന
കടലാസ് തോണി
പിണങ്ങിയത്



പുഴയടിത്തട്ടി-

ലുറങ്ങിയ ഉണ്ണി എങ്ങിനെ അറിയാന്‍ !


          **********

പിണക്കം-പതിനൊന്നാം ക്ലാസ്സ്

കൈ പിടിച്ചും തോളില്‍ തല ചായ്ച്ചും
മഴ നനഞ്ഞും ഒരുമിച്ച് ഇറങ്ങിയാലും

ആധി തീരുമ്പോള്‍
ബസ്സ്റ്റോപ്പില്‍ വെച്ച് നീയെന്നെ മറക്കില്ലേ...


അമ്പലം, സ്കൂള്‍ , വായനശാല ,കച്ചേരി പറമ്പ്
എവിടേക്ക് ഒപ്പം വന്നാലും
പല നിറങ്ങളില്‍ മുങ്ങി
കലമ്പിയും കുണുങ്ങിയും
സ്വപ്‌നങ്ങള്‍ എതിരെ വരുമ്പോള്‍

നീയെന്നെ മറക്കില്ലേ.....

ഇങ്ങനെ പറഞ്ഞു
എന്നോട് പിണങ്ങി
പടിയിറങ്ങിപ്പോയീ
കുടയും സൈക്കിളും. 

ബി.മധു  

3 comments:

Wash'Allan JK | വഷളന്‍ ജേക്കെ said...

ഓര്‍മ്മകളില്‍ ബാല്യവും കൗമാരവും തന്നതിനു നന്ദി. ഗൃഹാതുരത്വം തുളുമ്പിയൊഴുകുന്ന ലളിതവും അര്‍ത്ഥവത്തുമായ കവിത. ഇനിയും എഴുതൂ. ആശംസകള്‍.

Madhu said...

vashalanu nandi...
you are the first one who comment on my poetry on this blog...Ganapathikku vechathu.....

Muralee Mukundan , ബിലാത്തിപട്ടണം said...

ഉൺനി നൊമ്പരം ഉണർത്തി..
പിന്നെ കൌമാരനൊമ്പരങ്ങളും..