Saturday, March 6, 2010

ശാപം

ഞാന്‍ കാണാതിരിക്കാന്‍
നിനക്കോടാം;എത്ര വേണമെങ്കിലും,
എവിടേക്ക് വേണമെങ്കിലും,
പക്ഷെ എന്നെ ഒളിക്കാനാവില്ല.

എരിയുന്ന കടലാസ് കഷണത്തിനും,
തീനാളങ്ങള്‍ക്ക് പുറകിലും
നീ എങ്ങനെ ഒളിക്കാന്‍?
മുപ്പത് വെള്ളിക്കാശിന്‍ ബലത്തില്‍
ഒരു ഞാണ്‍ കയറിലും,മുട്ടറ്റം-
വെള്ളത്തിലും എങ്ങനെയൊളിക്കാന്‍?
ഒളിക്കുവാനിനി ബാക്കിയില്ല
നിനക്ക് നിന്‍ നിഴല്‍ പോലും .

ചോദിക്കയരുത് നീയെന്‍ ക്ഷമയെ
എന്തിനു ക്ഷമിക്കണം ഞാനിനി നിനക്കായ്?
വഞ്ചന ചാലിച്ചെഴുതിയ നിന്‍ മിഴിയും
മുഖവുമറിയില്ല ഞാനിനി,
വഞ്ചനാ ക്ലാസ്സുകളൊക്കെയും കഴിഞ്ഞു
അരുത്,പരീക്ഷിക്കയരുതെന്‍ ക്ഷമയെ.

ഇനി നീ,
പാപ ഭാരത്തിന്‍ മുകളിലിഴഞ്ഞു
മരീചിക കണ്ടു ഭ്രമിക്കുക,
നാട്യ ദൈവങ്ങളെ തേടിയലയുക,
അര്‍ത്ഥമറിയാതെ പ്രാര്‍ഥിക്കുക;
ആരാലും ഓര്‍മ്മപ്പെടാതെ
മറഞ്ഞു പോവുക.

6 comments:

ജയരാജ്‌മുരുക്കുംപുഴ said...

valare nannaayi........ aashamsakal....

Sabu Kottotty said...

എന്നാലും ഒന്നൊളിച്ചു നോക്കട്ടെ...

Junaiths said...

ജയരാജ് മുരുക്കുംപുഴ:വായനക്ക് നന്ദി.
കാ‍ന്താരി: :-))
കൊട്ടോട്ടി : ഒളിക്കാന്‍ നോക്കണ്ട...ഓടിച്ചിട്ട്‌ പിടിക്കും.

Ranjith chemmad / ചെമ്മാടൻ said...

ജുനൈദ്, കവിതകള്‍ കൂടുതല്‍ തീക്ഷമായി വരുന്നുണ്ട്, ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...
This comment has been removed by the author.
Muralee Mukundan , ബിലാത്തിപട്ടണം said...

കൊള്ളാം കേട്ടൊ ജുനൈദ്..