Sunday, March 28, 2010

വിധിക്കപ്പെട്ടവള്‍

എന്റെ മരണം നിന്റെ കൈ കൊണ്ടാണ്..
വാക്കുകള്‍ കൊണ്ട്
ക്രൂരമായി നീയെന്നെ
പ്രഹരിക്കുമ്പോള്‍
എനിക്കറിയാമായിരുന്നു
ഒരിക്കല്‍ നീയെന്നെ കൊല്ലുമെന്ന്..


ഉള്ളു ചുട്ടുനീറുമ്പോള്‍ പോലും
ഞാനത് ചെയ്തില്ല..
എന്തിന് ഞാനാത്മഹത്യ ചെയ്യണം?
എന്റെ ശിക്ഷ നടപ്പാക്കാന്‍
ആരാച്ചാരായി നീയുള്ളപ്പോള്‍
വെറുമൊരു ഹത്യയ്ക്ക്് എന്തു സ്ഥാനം....


എത്ര കളഞ്ഞിട്ടും അടര്‍ന്നു പോകാത്ത
ഭൂതകാലത്തിന്റെ വേരുകള്‍
കൊണ്ടല്ലേ നീയെന്നെ വരിയുന്നത്.
വേരുകള്‍ മുറുകുന്നതിനു മുന്ന്
ചോദിച്ചോട്ടേ,


പണ്ട്്്,
ഓരോ കനല്‍ക്കാറ്റു വീശുമ്പോഴും
ഞാന്‍ നിന്നെ മുറുകെപ്പിടിക്കും.
ഇപ്പോള്‍,
നീ തന്നെ കനല്‍ക്കട്ടയായിരിക്കുന്നു.
എപ്പോഴാണിനി ഞാന്‍ ചാരമാവുക?

4 comments:

Jishad Cronic said...

KOLLAAAM.....

Ranjith chemmad / ചെമ്മാടൻ said...

"എത്ര കളഞ്ഞിട്ടും അടര്‍ന്നു പോകാത്ത
ഭൂതകാലത്തിന്റെ വേരുകള്‍" കൊണ്ട് നീയെഴുതിയത്, കൊള്ളാം...

Muralee Mukundan , ബിലാത്തിപട്ടണം said...

എൻ മഴയുടെ മകളെ എല്ലാം ആറി തണക്കുമ്പോൾ നീ ചാരമാകും കേട്ടൊ.

shimna said...

വാകുകള്ക് നല്ല മൂര്‍ച്ചയുണ്ട്‌..
മഴയുടെ മകള്‍ കനല്‍കട്ടയ്ക്കടുത്തിരുന്നു തീയില്‍ കുരുക്കട്ടെ...
ആശംസകള്‍.........
.