Wednesday, March 31, 2010

നിന്നെയും കാത്തു





എല്ലാ ഋതുവിലും വിരിഞ്ഞു നില്ക്കുന്നൊരു
പൂവായി ഞാന്‍ മാറിയെങ്കില്‍
വര്‍ണം മങ്ങാതെ വദനം വാടാതെ
ദലങ്ങള്‍ പൊഴിയാതെ നിന്നേയും കാത്തു ഞാന്‍ നില്‍ക്കും
ഹരിതം തരിയും ചോരാത്ത
ഇനിയും വെയിലില്‍ വാടാത്ത
ഒരു ചെറു തണ്ടിനറ്റത്ത് ഞാന്‍ ഒട്ടും
നിന്നെ പ്രതീക്ഷിച്ചു മാത്രം

ഇളം കാറ്റില്‍ ഞാന്‍ ആലോലമാടും
പുലറ്മഞ്ഞിന്‍ കുളിറ് ചൂടി നില്‍ക്കും
മഴമേഘത്തിന്‍ ഇളനീര്‍ കുടിക്കും
ധരയാം മാതാവിന്‍ അമൃതാന്നമുണ്ണും
എന്നില്‍ കിനിയും പൂന്തേനിനായ്
ചെറു തുമ്പി തന്‍ ഇളംചുണ്ട് ചേരും
ദല മൃദുത്വം ഞെരിച്ചൊന്നമറ്ത്താന്‍
വക്ര നഖവുമായ് കരിവണ്ടു പാറും

പച്ചില കൂടൊന്നു തീറ്ക്കും
അതിലിരു കണ്ണിമ പൊത്തി ഞാന്‍ നില്‍ക്കും
സന്ധ്യയും രജനിയും നറുനിലാവും
വെണ്പുലരിയും ചങ്ങാത്തമേകും
ജന്മങ്ങള്ക്കപ്പുറമെങ്ങുനിന്നോ
ജനി മ്യതികള്‍ തീണ്ടാ ഭൂവില്‍ നിന്നോ
നിന്‍ പദ നിസ്വനത്തിനായ് കാതോര്‍ത്തു നില്‍ക്കും
ഋതുഭേദ കല്‍പ്പനകള്‍ ഭേദിച്ച് ഞാന്‍.




അമ്പിളി ജി മേനോന്‍
ദുബായ്

8 comments:

MANU™ | Kollam said...

കൊള്ളാം....

നല്ല കവിത....

ഒരു വല്ലാത്ത മൂഡ് ക്രിയേറ്റ് ചെയ്യുന്നുണ്ട്.

anamikaartz_pebblEs said...

kollam good

ജാഫര്‍ മണിമല said...

നന്നായി...ഇടയ്ക്കെവിടെയോ താളം പോയിട്ടുണ്ട്..എങ്കലും വരികള്‍ മനോഹരം...അഭിനന്ദനങ്ങള്‍...

Muralee Mukundan , ബിലാത്തിപട്ടണം said...

കൊള്ളാമീതാളമേളം...

shimna said...

ഒരു നല്ല സ്വപ്നം.
പൂവണിയട്ടെ......

അക്ഷരപകര്‍ച്ചകള്‍. said...

@ Sona, Manu, anamika, shimna

Thanks a lot for your support & visit.
@ Bilathipattanam

Thangalude sandarshanam othiri santhosham thannu. Abhinandanathinu nandiyundu.

അക്ഷരപകര്‍ച്ചകള്‍. said...

@ Jaffer Manimala

Thank u very much.

Mohamed Salahudheen said...

കാലാതിവര്ത്തി