Wednesday, March 24, 2010

ഒരു കുഞ്ഞിന്റെ രോദനം

ഒരു കുഞ്ഞിന്റെ രോദനവും ഒരു അമ്മയുടെ തേങ്ങലും ....
മാറാതെ എന്‍ മനസ്സില്‍ മുഴങ്ങുന്നു ഇപ്പോഴും ...
ദൈവം ഒരു ക്രൂരനാണെന്ന് അറിയാതെ ഞാന്‍ മനസ്സില്‍ പറഞ്ഞു...
അമ്മയുടെ കൈവിട്ട കുഞ്ഞിനെ പിന്നെ കണ്ടതു...
രക്തത്താല്‍ കൈകാല്‍ അടിക്കുന്നതാണ്...
നെഞില്‍ ഇടിക്കുന്ന അമ്മയെ ഒരു നോക്കു നോക്കാനെ...
കഴിഞ്ഞുള്ളു എനിക്ക്....
നിലവിളികേട്ട് ആരും പറഞ്ഞുപോകും ....
കുഞ്ഞിന്റെ ജീവനുപകരമായ്...
ദൈവമേ എന്നെ നീ എടുത്തുകൊള്ളൂ....
പകരമായ് നീ കുഞ്ഞിനെ തിരിച്ചു നല്‍കൂ...
ഒരുവേള അറിയാതെ പറഞ്ഞുപോയി....
ദൈവമേ ആര്‍ക്കും ഈ ഗതി വരത്തരുതേ.

8 comments:

naamoos said...

തിരക്കിന് അവധി നല്‍കുന്ന അവസരങ്ങളില്‍ അല്‍പ സമയം 'നാട്ടെഴുത്ത്' എന്ന പുതിയ സംരംഭത്തില്‍ താങ്കളുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു. സഹ്രദയ മനസ്സേ...ഔദാര്യപൂര്‍വ്വം പരിഗണിക്കണം എന്ന് അപേക്ഷ pls join: www.kasave.ning.com

naamoos said...

കൈ വിരലുകളിലൂടെ ഊര്‍ന്നുപോയ തന്‍റെ കുഞ്ഞ്.
നഗര കാഴ്ചകളില്‍ കണ്ണ് കുരുങ്ങിയപ്പോള്‍ ഗ്രാമത്തിന്‍റെ വിശുദ്ധിയില്‍ നിന്നും നഗരത്തിന്‍റെ ആസുരതയിലെക്ക് നാം നമ്മുടെ കുഞ്ഞുങ്ങളെയും പറിച്ചു നട്ടു.
ഫലമോ, സ്വാഭാവികതയുടെ ഒരു നിഴലാട്ടം പോലുമില്ലാതെ യാന്ത്രികതയുടെ നിര്‍വ്വികാരതയാണ് ഇന്ന് അവരില്‍.......
ഇവിടെ, ആര്‍ദ്രമായ അമ്മ മനസ്സിനൊപ്പം നമുക്കും കേഴാം..... അവര്‍ യഥാര്‍ത്ഥ്യം തിരിച്ചരിഞ്ഞിങ്കില്‍ എന്ന്.....

shimna said...
This comment has been removed by the author.
shimna said...

"ദൈവം ഒരു ക്രൂരനാണെന്ന് അറിയാതെ ഞാന്‍ മനസ്സില്‍ പറഞ്ഞു..."
ദൈവം ഒരു ക്രൂരനാണെന്ന് അറിയാതെ എന്ത് പറഞ്ഞു മനസ്സില്‍?
അല്ലെങ്കില്‍ അറിയാതെ ദൈവം ക്രൂരനാണെന്ന് പറഞ്ഞുപോയതാണോ?

Jishad Cronic said...

നാമൂസ്...
നന്ദി...

ഷിംന..

ദൈവം ഒരിക്കലും ക്രൂരന്‍ അല്ല... എന്നാലും ചിലസമയങ്ങളില്‍ ദൈവം ക്രൂരനാണെന്ന് തോന്നും ...
ആ സംഭവം ഞാന്‍ നേരിട്ട് കണ്ടതാണ്, ഒരു കുട്ടിയെ വണ്ടി ഇടിച്ചുതെറുപ്പിച്ചു... അതിനെ കെട്ടിപിടിച്ചു അതിന്റെ അമ്മ കരയുന്നെ കണ്ടാല്‍ ആരും പറഞ്ഞുപോകും ...ദൈവം ചിലസമയങ്ങളില്‍ ക്രൂനനാണെന്ന്...

shimna said...

ok...
ആ വരി വായിച്ചപ്പോള്‍ ഒരു അവ്യക്തത തോന്നി.

സൂര്യ said...

കഴിവതും അക്ഷരത്തെറ്റുകള്‍ കുറച്ച് ടൈപ്പ് ചെയ്യാന്‍ നോക്കൂ ജിഷാദ്. വെറുതെ ഉപയോഗിക്കുന്ന "....." വാക്കുകളെ ആവശ്യമില്ലാത്ത രീതിയില്‍ മുറിക്കുന്നു. ശ്രദ്ധിക്കുമല്ലോ. നല്ലൊരു മനസ്സുകാണുന്നുണ്ട് ഈ വരികളില്‍. ആശംസകള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

മുകളിലെ കമന്റ്സ് നോക്കുമല്ലോ