Monday, March 29, 2010

മഴശ്രുതി


ഓരോ തവണ മാനം ഇരുളുമ്പോഴും
എന്റെ ഏകാന്ത മനം തെളിഞ്ഞിരുന്നു .
തുടികൊട്ടി പാടാന്‍ വരുന്ന മഴയ്ക്കായെന്റെ
മിഴികള്‍ താലപ്പൊലിയേന്തിയിരുന്നു .
തിമിര്‍ത്തു പെയ്യുന്ന കാര്‍മേഘങ്ങള്‍ക്കൊപ്പം
എന്റെ വിഷാദമേഘങ്ങള്‍ ചേര്‍ന്നിരുന്നു .
ഭൂമാറില്‍ പതിയ്ക്കുന്ന തുള്ളികള്‍ക്കൊപ്പം
എന്റെ അഹംഭാവവും പതിച്ചിരുന്നു .
മുറ്റത്തു മുളയ്ക്കുന്ന തളിരുകള്‍ക്കൊപ്പം
എന്നില്‍ അനുരാഗം മുളച്ചിരുന്നു .
വര്‍ണ്ണങ്ങള്‍ വിരിയിച്ച മഴവില്ലിനൊപ്പം
എന്റെ കൗമാര സ്വപ്നങ്ങള്‍ വിരിഞ്ഞിരുന്നു.
മഴനൂല്‍ തന്ത്രികള്‍ മീട്ടിയ പാട്ടില്‍
എന്റെ ഹൃദയ സംഗീതം ശ്രുതി ചേര്‍ന്നിരുന്നു.
വിണ്ണിലേക്കുയരുന്ന മണ്ണിന്റെ ഗന്ധത്തില്‍
എന്റെ പ്രതീക്ഷകളും ഉയര്‍ന്നിരുന്നു .
വായൂമണ്ഡല ധൂളികള്‍ക്കൊപ്പ-
മെന്റെ കളങ്കവുമൊഴിഞ്ഞിരുന്നു.
അവസാന തുള്ളിയ്ക്കും ശേഷമുള്ള ശാന്തതയില്‍
ഞാനെന്റെ സ്വത്വം അറിഞ്ഞിരുന്നു.
ഇന്നും ഞാനും എന്റെ ഓര്‍മ്മകളും കാതോര്‍ക്കും -
ഒരു മഴയുടെ ഈരടികള്‍ക്കായ്
താലങ്ങളുമായ് മിഴികളും , കാരണം
മഴയെനിക്കെന്നും പ്രിയപ്പെട്ടതാണ്.

4 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

വിണ്ണിലേക്കുയരുന്ന മണ്ണിന്റെ ഗന്ധത്തില്‍
ഉണ്ണിക്കണ്ണാ നിൻ പ്രതീക്ഷകളും ഉയര്‍ന്നിരുന്നു

നന്നായിരിക്കുന്നു കേട്ടൊ ഉണ്ണി...

പി. ഉണ്ണിക്കൃഷ്ണന്‍ said...

അം ഗീകാരത്തിനു നന്ദി ...

shimna said...

നല്ല ഒഴുക്കുള്ള വരികള്‍

Unknown said...

മഴയേ സേനഹിക്കാത്തവരായി ആരാ ഉള്ളത്.നല്ല വരികൾ