Wednesday, March 31, 2010

പ്രണയങ്ങള്‍ കൊല ചെയ്യപ്പെട്ടത്.

പുഴക്കരയില്‍ ഞങ്ങള്‍ 
രണ്ടര്‍ദ്ധഗോളങ്ങളായി
ഇരുന്നു.

അവളൊരു ചെടിയായ്
പ്രണയത്തിന്റെ വേരുകള്‍
താഴോട്ടു താഴ്ത്തി തുടങ്ങി...
പടര്‍ന്നു പിടിക്കുന്നതിന്മുന്പു
ഞാനൊരു പുകച്ചുരുളായ്
ഉയര്‍ന്നുപൊങ്ങി.

അവള്‍ പൂവായ് 
ഓരോ നിമിഷത്തിലും
തൂവെള്ള ഇതളുകള്‍
പുകച്ചുരുളുകളിലേക്ക്
ഉയര്‍ത്തി ആഘോഷിച്ചു
ഇതളുകള്‍ കാഴ്ച നഷ്ടപ്പെട്ടു
തിരിച്ചുവരവില്ലാതെ പറന്നു

പ്രണയിനി സര്‍പ്പമായി .
വിഷം ചീറ്റി
പുകച്ചുരുളുകള്‍ വിഷവാഹകരായി
പ്രണയങ്ങളുടെ
ഘാധകരായി.........

5 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രണയിനി സര്‍പ്പമായി .
വിഷം ചീറ്റി

Ranjith chemmad / ചെമ്മാടൻ said...

നല്ല കവിത,
പ്രവാസകവിതയുടെ ഒരു കാമ്പുറ്റ സാന്നിദ്ധ്യം..

T.S.NADEER said...

പ്രണയിനി സര്‍പ്പമായി "പ്രണയങ്ങള്‍ കൊല ചെയ്യപ്പെട്ടത്, that is your mistake..

S Varghese said...

Good

Mohamed Salahudheen said...

പേടിയായി