Friday, April 2, 2010

ചൂടും ചൂരും

ഉച്ച ചൂടിന്‍റെ
ഉഛിയിലാണ്
ഫോണ്‍ ബെല്ലടിഞ്ഞത്..
ഊര്‍ജ്ജം മുഴുവന്‍
ഊറ്റിയെടുത്തൊരു മറുപടി:
"ദേ..കിടക്കുന്നു-
പ്രണയം പതിനെട്ട് കഷ്ണം.."!

ക്രിത്രിമത്തണുപ്പില്‍
ശരീരം തണുക്കുംമ്പോഴേക്കും
മണ്ണിന്‍റെ ചൂടിലേക്കവള്‍
ചേര്‍ന്ന് കിടന്നിരുന്നു..!?

ചൂടും,ചൂരുമില്ലാത്ത
പ്രാണനും,പ്രണയവും
വ്യര്‍ത്ഥ ജീവിതത്തിന്‍റെ
വ്യഥകളത്രേ..!!

6 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

"ദേ..കിടക്കുന്നു-
പ്രണയം പതിനെട്ട് കഷ്ണം.."!

T.S.NADEER said...

പ്രണയത്തിന്റെ ചുടും ചുരും പ്രയോഗം തരകേടില്ല, പക്ഷെ കാമത്തിന് വേറേ പേരിടണം എന്നാകുമോ

shimna said...

തിരിച്ചറിയാന്‍ വയ്കുന്ന വ്യര്‍ത്ഥ ജീവിതത്തിന്‍റെ വ്യഥകള്‍ !!!

ജാഫര്‍ മണിമല said...

നന്ദി സൂക്ഷമ വായനയ്ക്കും വിലയിരുത്തലിന്നും.
ബിലാത്തി...നദീര്‍...ശിംനാ..
കാമത്തിന്‍റെ സൃഷ്ടിയാവണം ഇത്തരം പ്രണയങ്ങള്‍ .. പിന്നെ മറ്റൊരു പേര് വേണ്ടല്ലോ..നദീര്‍...

T.S.NADEER said...

പ്രണയവും കാമവും രണ്ടു വികാരങ്ങള്‍ ആയിരികുന്നതാണ് എനികിഷ്ടം, മനോഹരമായ ഒരു റോസാ പു വിരിഞ്ഞു നില്കുന്നത് കാണുമ്പോള്‍ പ്രണയം തോന്നാം പ്രണയത്തിന്റെ അതി തിവ്രഥയാകും കാമം.

Mohamed Salahudheen said...

പ്രണയപ്പനി മൂത്താല്