Saturday, April 3, 2010

ഒരു കടലാസുകവിത...


വെളുത്ത ഈ കടലാസില്‍
എന്ത് കവിതയാണ് ഞാനെഴുതുക?

കമ്പ്യനും ചാത്തനും മാരിയപ്പനും
മടയാതെ പോയ ഒരു കൊട്ടയുടെ
നീറ്റലുണ്ടതിന്...
വേവാതെ പോയ ചോറിന്റെ മണം.

കടല് കടത്തി കൊണ്ടുപോയ
ഒരായിരം സുഗന്ധങ്ങളുടെ നഷ്ടം.

ചെമ്പന്‍ ഊതാതെ വിട്ടുപോയ
ഒരു കുഴല്‍പ്പാട്ടിന്റെ വേദന.

കാട്ടുവഴിക്കൊപ്പം
ലോറികള്‍ കവര്‍ന്നുപേക്ഷിച്ച
ചെമ്പന്റെ പെണ്ണ് കോയ്മ്മയുടെ
വരണ്ട കണ്ണീര്‍ നനവ്..

കരിഞ്ഞ മുളംകുറ്റിയില്‍
തലതല്ലിച്ചത്ത കാളന്‍ മൂപ്പന്‍
പറയാതെ വിട്ട വാക്കിന്റെ മൌനം.

വെറും വെളുത്ത
ഈ കടലാസു തന്നെ
എഴുതാന്‍ പറ്റാത്തൊരു കവിത...

(ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ )

9 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

മെടയാതെ പോയ ഒരു കൊട്ടയുടെ
നീറ്റലുണ്ടതിന്...
ഗിരിവർഗ്ഗക്കാരായ മലയന്മാരുടെ കണ്ണീരിന്റെ ഉപ്പും..കേട്ടൊ സൂര്യ.

Ranjith chemmad / ചെമ്മാടൻ said...

സൂര്യ, നല്ല കവിതയ്ക്ക് നന്ദി,..

T.S.NADEER said...

കടല് കടത്തി കൊണ്ടുപോയ
ഒരായിരം സുഗന്ധങ്ങളുടെ നഷ്ടം
തിര്‍ച്ചയായും വേദന തോന്നുന്നുണ്ട് , എന്റെ നാടിനെ ഓര്‍ത്ത്

സൂര്യ said...

ബിലാത്തിപട്ടണം / Bilatthipattanam, Ranjith chemmad, T.S.NADEER...

thank you friends...

shimna said...

കടലാസ് കവിത കടലാസില്‍ നിന്നിറങ്ങി അരികിലേക്ക് വരുന്നു......
നന്നായിട്ടുണ്ട്......

S Varghese said...

Good one

സൂര്യ said...

thank you varghese

സൂര്യ said...

thank you shimna for this encouragement...

Mohamed Salahudheen said...

വിഷമമായി