Saturday, May 15, 2010

സ്‌നേഹം

പാര്‍വ്വണേന്ദുവിന്‍ രാഗകൌമുദിയില്‍
പാല്‍ച്ചിരിയോടെ വിടര്‍ന്നൊരു മുല്ലപ്പൂ.
കണ്ടുമോഹിച്ചൊരു മഞ്ഞുതിള്ളി
കുടമുല്ലപ്പൂവിന്റെയുള്ളില്‍പ്പതിച്ചു.
യാമിനിതന്നന്ത്യയാമം വരെയും
നീര്‍ത്തുള്ളി പൂങ്കവിളില്‍ മുത്തിയുറങ്ങി.
ബാലാര്‍ക്കന്‍ ഭൂമിയെത്തൊട്ടുണര്‍ത്തി.
കിരണങ്ങള്‍ താങ്ങാതെ മഞ്ഞുരുകി.
ഒരുരാത്രി കൂടി മലര്‍ കാത്തിരുന്നു
സ് നേഹിച്ച മുത്തിന്റെ മുത്തങ്ങള്‍ക്കായ്.
പിന്നെ വേര്‍പാടു സഹിയാതെ വാടി വാടി
പ്രേയസിയോടൊപ്പം വീണടിഞ്ഞു.

5 comments:

Kalavallabhan said...

വരയ്ക്കാൻ പറ്റാത്തൊരു ചിത്രം വാക്കുകളിൽ കൂടി വരച്ചു കാട്ടിയിരിക്കുന്നു.

കെ.കെ.എസ് said...

ഇനിയും വനിയില്‍ മലരുകള്‍ പലതും വിരിയും കൊഴിയും പൂങ്കാറ്റില്‍ ....

Muralee Mukundan , ബിലാത്തിപട്ടണം said...

നന്നായിരിക്കുന്നു ഉണ്ണി

kallyanapennu said...

പാര്‍വ്വണേന്ദുവിന്‍ രാഗകൌമുദിയില്‍
പാല്‍ച്ചിരിയോടെ വിടര്‍ന്നൊരു മുല്ലപ്പൂ.
കണ്ടുമോഹിച്ചൊരു മഞ്ഞുതിള്ളി
കുടമുല്ലപ്പൂവിന്റെയുള്ളില്‍പ്പതിച്ചു.

പി. ഉണ്ണിക്കൃഷ്ണന്‍ said...

ഒരുപാടു നന്ദി ... നിങ്ങളുടെ പ്രതികരണങ്ങള്‍ ക്ക്...