Sunday, July 11, 2010

ഡിവോഴ്സ്

പൂവിനെ കാറ്റും
ഓളത്തെ തീരവും
മൊഴിച്ചൊല്ലി.
പൂവില്‍ വിഷമാണെന്നും,
ഓളത്തില്‍ മാലിന്യമാണെന്നും,
പറഞ്ഞാണ് ഇവര്‍ പിരിഞ്ഞത്!.

11 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഡിവോഴസ് ഇങ്ങിനെയും!.

Junaiths said...

ഓരോരോ കാരണങ്ങള്‍ ...

thalayambalath said...

ഇന്നിന്റെ അവസ്ഥ പ്രതിഫലിക്കുന്ന കവിത.... അഭിനന്ദനങ്ങള്‍

Jishad Cronic said...

ഡിവോഴസ് ?

മുകിൽ said...

;;

എന്‍.ബി.സുരേഷ് said...

എന്തും വിഷമയമായാൽ ഉപേക്ഷിക്കപ്പെടേണ്ടതല്ലെ.
പൂവോ പൂമ്പാറ്റയോ
പൂന്തെന്നലോ എന്തുമാകട്ടെ.

സ്വാഭാവികത എന്തിനായാലും നഷ്ടമാകാൻ പാടില്ല.
ഡിവോഴ്സ്
മനുഷ്യനായാലും മൃഗമായാലും മരമായാലും ഒരേതരം.

മനുഷ്യം പ്രകൃതിയെ എന്നേ ഡിവോഴ്സ് ചെയ്തില്ലേ.

ശ്രദ്ധേയന്‍ | shradheyan said...

ഇപ്പോള്‍ രണ്ടു കൂട്ടരും ഒളികണ്ണിട്ടു തിരയുന്നുണ്ടാവും. നല്ല കവിത!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കടുത്ത അനീതി!
ആരുമില്ലേ ചോദിക്കാനും പറയാനും..
കാറ്റിന് എന്ടോസള്‍ഫാന്‍റെ വിഷമാണെന്നും
തീരം മുഴുവന്‍ പ്ളാസ്റിക് മാലിന്യമാണെന്നും തിരിച്ചും വാദിക്കാമല്ലോ.

കവി നിഷ്പക്ഷത പാലിക്കുക, അല്ലെങ്കില്‍ വായനക്കാര്‍ കവിയെ 'ഡിവോഴ്സ്' ചെയ്യും.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കുറുമ്പടി,എന്റോസള്‍ഫാന്‍ കാറ്റിലടിച്ചിട്ടല്ലല്ലോ?അത് കാറ്റില്‍ പടരുന്നത്!പൂവുകളിലും,ഭലങ്ങളിലും അടിച്ചതാണല്ലോ?കാറ്റു കൊണ്ടുവരുന്നത്.അതുപോലെ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ തീരത്ത് നിറക്കുന്നത് ഓളങ്ങളല്ലേ?അപ്പോള്‍ ശരികളുടെ വഴി ഞാന്‍ എഴുതിയതാകുന്നു.

കവിതാസ്വാദകര്‍ നിഷ്പക്ഷത പാലിക്കുക, അല്ലെങ്കില്‍ ആസ്വാദകരെ കവി 'ഡിവോഴ്സ്' ചെയ്യും എന്നു കരുതാന്‍ വരട്ടെ!

MOIDEEN ANGADIMUGAR said...

മൊഴി ചൊല്ലാൻ ഓരോ കാരണങ്ങൾ.

Shai said...

പൂവതിന്റെ വിഷം ഔഷധമാക്കാന്‍ പഠിച്ചു...
ഓളങ്ങള്‍ solar distillation, power generation എന്നിവയ്ക്ക് വഴങ്ങി...

ഇന്നവര്ക് ജീവിക്കാനറിയാം....

ചെര്ച്ചയോല്ലെന്കില്‍ മൊഴി ചൊല്ലിക്കോളൂ....