വാഹനമോടിക്കുമ്പോൾ
ഡ്രൈവരുടെ ഉച്ച ഉച്ചഭാക്ഷ്ണിയാണ്
ഹോണുകൾ
ഡാ വഴിമാറൂ,
ദേ പോകുന്നു,
ദാ വരുന്നു,
വഴിയാത്രക്കാരനോടും
വഴിവക്കിലെ പരിചയക്കാരനോടും
എതിരെ പോകുന്ന വാഹനങ്ങളോടും
ഡ്രൈവർ നിരന്തരം
അത്യുച്ചത്തിൽ
അലറിക്കൊണ്ടിരിക്കും.
എന്നിരുന്നാലും
വിജനപാതയിൽ
അസമയത്ത് ചില ഹോണുകൾ
വിലപിക്കാറില്ലേ ?
എന്തിനായിരിക്കും
ഡ്രൈവർമാർ ഇത്രമാത്രം
ഒച്ചവെച്ചുകൊണ്ടിരിക്കുന്നത് ?
കവിത, mydreamz,
7 comments:
വിജനമാമീ പാതയില്‍ ഞാനേകനായി...!?
ആശംസകള്‍
തനിയെ ചിലര്‍ സംസാരിക്കാറില്ലേ?
മനോഹരം !!!!!!ട്രാഫിക് ബ്ലോക്കിലെ വാഹനങ്ങളുടെ ഹോണുകള്‍ പോലെ സിംഫണി തുടങ്ങി.. ... ട്രാഫിക് ബ്ലോക്കഴിയുമ്പോള്‍ ഹോണുകള്‍ പോലെ, ചിന്തകള്‍ നേര്‍ത്തുനേര്‍ത്തില്ലാതായി....
ആശംസകള്‍.,വീണ്ടും വരാം ....
സസ്നേഹം ,
ആഷിക് തിരൂർ
തന്നെ ആരെങ്കിലും ഒന്ന് ശ്രദ്ധിക്കണേന്നാവും...?
നമ്മുടെ നാട്ടിലെ പോലെ
പാശ്ചാത്യനാടുകളിലെ ട്രാഫിക്
നിയമമൌസരിച്ച് , ഡ്രൈവർമാർ ഒച്ചവെച്ചാൽ(ഹോണടിച്ചാൽ) ലൈസൻസ് പോയികിട്ടും കേട്ടൊ ഭായ്
ജീവവായുവിന് വേണ്ടി..
:)
Post a Comment