Thursday, September 26, 2013

ഹോണുകൾ




വാഹനമോടിക്കുമ്പോൾ
ഡ്രൈവരുടെ ഉച്ച ഉച്ചഭാക്ഷ്ണിയാണ്
ഹോണുകൾ

ഡാ വഴിമാറൂ,
ദേ പോകുന്നു,
ദാ വരുന്നു,
വഴിയാത്രക്കാരനോടും
വഴിവക്കിലെ പരിചയക്കാരനോടും
എതിരെ പോകുന്ന വാഹനങ്ങളോടും
ഡ്രൈവർ നിരന്തരം
അത്യുച്ചത്തിൽ
അലറിക്കൊണ്ടിരിക്കും.

എന്നിരുന്നാലും
വിജനപാതയിൽ
അസമയത്ത് ചില ഹോണുകൾ
വിലപിക്കാറില്ലേ ?

എന്തിനായിരിക്കും
ഡ്രൈവർമാർ ഇത്രമാത്രം
ഒച്ചവെച്ചുകൊണ്ടിരിക്കുന്നത് ?



കവിത, mydreamz, 

7 comments:

Cv Thankappan said...

വിജനമാമീ പാതയില്‍ ഞാനേകനായി...!?
ആശംസകള്‍

ajith said...

തനിയെ ചിലര്‍ സംസാരിക്കാറില്ലേ?

ആഷിക്ക് തിരൂര്‍ said...

മനോഹരം !!!!!!ട്രാഫിക് ബ്ലോക്കിലെ വാഹനങ്ങളുടെ ഹോണുകള്‍ പോലെ സിംഫണി തുടങ്ങി.. ... ട്രാഫിക് ബ്ലോക്കഴിയുമ്പോള്‍ ഹോണുകള്‍ പോലെ, ചിന്തകള്‍ നേര്‍ത്തുനേര്‍ത്തില്ലാതായി....
ആശംസകള്‍.,വീണ്ടും വരാം ....
സസ്നേഹം ,
ആഷിക് തിരൂർ

വീകെ said...

തന്നെ ആരെങ്കിലും ഒന്ന് ശ്രദ്ധിക്കണേന്നാവും...?

Muralee Mukundan , ബിലാത്തിപട്ടണം said...

നമ്മുടെ നാട്ടിലെ പോലെ
പാശ്ചാത്യനാടുകളിലെ ട്രാഫിക്
നിയമമൌസരിച്ച് , ഡ്രൈവർമാർ ഒച്ചവെച്ചാൽ(ഹോണടിച്ചാൽ) ലൈസൻസ് പോയികിട്ടും കേട്ടൊ ഭായ്

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ജീവവായുവിന് വേണ്ടി..

Pyari said...

:)