Saturday, March 21, 2009

ഓണ്‍ലൈന്‍ കവിതാപുരസ്കാരം

പ്രിയരേ,
യുനെസ്കോ ആഹ്വാനം ചെയ്ത ലോക കവിതാ ദിനമായിരുന്നു മാര്‍ച്ച് 21 എന്നറയാമല്ലോ?
കവിതാസംബന്ധമായ വായനയെയും എഴുത്തിനെയും പഠനങ്ങളെയും പ്രസിദ്ധീകരണങ്ങളെയും
പ്രോല്‍സാഹിപ്പിക്കുക എന്നുള്ളതാണ് ഈ ദിനത്തിന്റെ പ്രത്യേകത!

ഇത്തരമൊരു കാവ്യസുദിനത്തില്‍ പ്രവാസകവിതാപ്രവര്‍ത്തകര്‍
'ഓണ്‍ലൈന്‍ കവിതാപുരസ്കാരം' നല്‍കുവാന്‍ തീരുമാനിച്ച വിവരം
സസന്തോഷം അറിയിക്കട്ടെ,

ബ്ലോഗുകളിലോ മറ്റു ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ, പ്രസിദ്ധീകരിച്ചതോ
അല്ലാത്തതോ ആയ കവിതകള്‍, മലയാളം യൂണിക്കോഡ് ഫോണ്ടില്‍
ടൈപ് ചെയ്ത് ആണ് അയക്കേണ്ടത്!
പ്രാഥമിക തിരഞ്ഞെടുപ്പില്‍ നിന്ന് സ്വീകരിച്ച പതിനഞ്ച് രചനകളെ
വോട്ടിംഗിനായ് 'പ്രവാസകവിതകള്‍' എന്ന ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കുകയും
അതോടൊപ്പം പ്രശസ്ത കവികളടങ്ങുന്ന ഒരു ജഡ്ജിംഗ് കമ്മറ്റിയെ
ഏല്പ്പിക്കുകയും ചെയ്യും.
വോട്ടിംഗില്‍ നിന്നും ജഡ്ജിംഗ് പാനലില്‍നിന്നും കിട്ടിയ മികച്ച
റേറ്റിംഗിന്റെ അടിസ്ഥാനത്തില്‍ 2008-2009 വര്‍ഷത്തെ മികച്ച അഞ്ച് കവിതകള്‍
തിരഞ്ഞെടുക്കുന്നു.....

നിങ്ങളുടെ സൃഷ്ടികളോ, നിങ്ങള്‍ക്ക് താല്പ്പര്യമുള്ള മറ്റു സൃഷ്ടികളോ അയയ്ക്കാവുന്നതാണ്,
തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് കവികള്‍ക്ക് യു.എ.യിലെ ബ്ലോഗര്‍മാര്‍ നല്‍കുന്ന
ആകര്‍ഷകമായ സമ്മാനങ്ങളും പുസ്തകപ്പാക്കറ്റുകളും പുരസ്ക്കാരമായി നല്‍കുന്നതാണ്...
യൂണിക്കോഡില്‍ ടൈപ്പ് ചെയ്തതോ, ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതാണെങ്കില്‍
പോസ്റ്റ് ലിങ്കോ അയച്ചാല്‍ മതിയാകും.......

രചനകള്‍ അയയ്ക്കേണ്ട വിലാസം : dubaiblogers@gmail.com
അയയ്ക്കേണ്ട അവസാന തിയ്യതി : April 15, 2009

14 comments:

പ്രവാസ കവിത പ്രവര്‍ത്തകര്‍ said...

രചനകള്‍ അയയ്ക്കേണ്ട വിലാസം : dubaiblogers@gmail.com
അയയ്ക്കേണ്ട അവസാന തിയ്യതി : മാര്‍ച്ച് 31, 2009

പ്രവാസ കവിത പ്രവര്‍ത്തകര്‍ said...

പ്രവാസത്തിന്റെ വിശാലമായ ഗള്‍ഫ് തീരങ്ങള്‍ക്കുമപ്പുറം കടന്ന്,
ലോക കവിതാദിനത്തില്‍ 'യു.എ.ഇ. കവിക്കൂട്ടായ്മ'
എന്ന അതിരുകള്‍ കവിഞ്ഞ് ലോകം മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന
'പ്രവാസി ഇന്ത്യന്‍ കവിക്കൂട്ടായ്മ' എന്ന വിശാലതയിലേക്ക്
വിലയിക്കുകയാണ് ഈ കവിക്കൂട്ടുകാര്‍

കാപ്പിലാന്‍ said...

കൂട്ടുകാര്‍ക്കെല്ലാവര്‍ക്കും ആശംസകള്‍ .

കാവാലം ജയകൃഷ്ണന്‍ said...

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍

Anonymous said...

അനോണികള്‍ അസൂയയില്‍ നിന്നുണ്ടാകുന്നു.അക്ഷരത്തെറ്റോടെ വായ കീറുന്നു.വായ കീറിയ ദൈവമേ,ഇവനുള്ള അന്നവും നീ തന്നെ കൊടുക്കണേ

Unknown said...

congrates

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

നല്ല കാര്യം.

സാധാരണ പുരസ്കാരങ്ങളുടെ പ്രേതാത്മാക്കള്‍ വഴിമാറിപ്പോകട്ടെ.

ഓം... ഹ്രീം.... സ്വാഹ...!

Sureshkumar Punjhayil said...

(Onnam Sammanam enikkuthanne tharumenkil njan "Kavitha" Ayakkam...)
Ella ashamsakalum. Nalloru udyamam. Bhavukngal

അജയ്‌ ശ്രീശാന്ത്‌.. said...

ഞ്ഞമ്മള്‌
കവിത അയച്ചുകഴിഞ്ഞു മാഷേ :)
വിതയുള്ള കവിതകള്‍ക്ക്‌
മാത്രം പുരസ്കാരം ലഭിക്കട്ടെ...

എല്ലാവര്‍ക്കും
ഹൃദയം നിറഞ്ഞ
ഓണ്‍ലൈന്‍ ആശംസകള്‍..
ഇത്തരമൊരു സംരംഭത്തിന്‌
പിന്നില്‍ പ്രവര്‍ത്തിക്കുന്ന
അണിയറശില്‍പികള്‍ക്ക്‌
നന്‍മകള്‍ നേരുന്നു...
നന്നായി വരട്ടെ..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...
This comment has been removed by the author.
മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പോസ്റ്റ് കമേന്റില്‍ കവിത അയയ്ക്കേണ്ട അവസാന തിയ്യതി : മാര്‍ച്ച് 31, 2009 എന്നും പോസ്റ്റില്‍ കവിത അയയ്ക്കേണ്ട അവസാന തിയ്യതി : ഏപ്രില്‍ 15, 2009 എന്നും കാണുന്നു ഏതാണ് ശരിയായ തിയതി?

പ്രവാസ കവിത പ്രവര്‍ത്തകര്‍ said...

അപ്ഡേറ്റ് ചെയ്ത പുതിയ തിയ്യതിയാണ് ഏപ്രില്‍ : 15
നന്ദി....

Junaiths said...

ഞാനൊന്നും അറിഞ്ഞില്ലാ,സത്യമായിട്ടും അറിഞ്ഞില്ലാ...ഹോ കഷ്ടം ഒന്നാം സമ്മാനം പോയി...

Vimal k s said...

nalla asayathinu asamsakal