Tuesday, March 24, 2009

ഇതിനായിരുന്നോ?

നാല് പേര്‍ മേയുന്ന
അവളുടെ മാറില്‍
സ്വര്‍ണ്ണക്കുരിശിലെ
യേശുവിന് ശ്വാസം മുട്ടി.

അതു കണ്ട്
അതിലൊരുവന്റെ കൈയിലെ
പച്ച കുത്തിയ
ചെഗുവേര ചിത്രത്തിന്
ചിരി പൊട്ടി.

“ഗുവേര,
ഞാനിന്നുമേറ്റുവാങ്ങുന്ന
കൊടിയ പാപങ്ങളറിയാതെ-
യാണോ നീ ചിരിക്കുന്നത്?
ഇതിനായിരുന്നോ
പിതാവേ..! ഞാന്‍…”

“അറിയാതല്ല സഖാവേ,
പുതിയ അധിനിവേശങ്ങള്‍ക്ക്
സാക്ഷിയായി
എനിക്കും മടുത്തിരിക്കുന്നു”.

ഇതെല്ലാം കേട്ട്
അവളുടെ കാലിലപ്പോഴും
ചെരിപ്പുണ്ടായിരുന്നു.
---------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

14 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഇതൊന്നും അറിയതല്ലേ സഖാവേ ഞാനും ...!
:)

ജിജ സുബ്രഹ്മണ്യൻ said...

കൊള്ളാല്ലോ !അവളുടെ കാലിലെ ചെരിപ്പിനു ഉപയോഗമില്ലാതെ പോയി അല്ലേ

ഹരീഷ് തൊടുപുഴ said...

ഇത് മുന്‍പൊന്നു പോസ്റ്റിയതല്ലായിരുന്നോ, രാം..

ഹരീഷ് തൊടുപുഴ said...

ഇതെല്ലാം കേട്ട്
അവളുടെ കാലിലപ്പോഴും
ചെരിപ്പുണ്ടായിരുന്നു.


ചെരിപ്പിന് മാത്രമായി ഒന്നും ചെയ്യാനാവില്ലല്ലോ..

ചാണക്യന്‍ said...

ഈശ്വരാ...യേശുവിന് എങ്ങനാ ശ്വാസം മുട്ടീന്ന് പറഞ്ഞെ..:):):)

Lathika subhash said...

ഇതിനായിരുന്നോ?

sHihab mOgraL said...

കാലിലപ്പോഴും ചെരിപ്പുണ്ടായിരുന്നു...
:)

the man to walk with said...

oh..

ഗൗരി നന്ദന said...

നിസ്സഹായമായ രണ്ടു പ്രതിരൂപങ്ങള്‍....

പല ടി-ഷര്‍ട്ട്‌ കളിലും ഇരുന്നു ചെ ഇത് തന്നെയാവും പറയുക....

ചിതല്‍ said...

ഞാനും ചിന്തിച്ചതാണ്...
അവരുടേ ആ ശ്വാസമുട്ടല്‍..

സമാന്തരന്‍ said...

ആരും ആരേയും കല്ലെറിയേണ്ടെന്ന് ഒരു നീക്കു പോക്കിലെത്താം..

B Shihab said...

kollam

Ranjith chemmad / ചെമ്മാടൻ said...

കൊള്ളാം നല്ല പ്രമേയം...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ല വായനക്ക് നന്ദി.

ഹരീഷ് ഇത് എന്റെ ബ്ലോഗില്‍ പോസ്റ്റിയിരുന്നു.

അതിലേറെ സന്തോഷം ഇപ്പോള്‍ ഇറങ്ങിയ (മാര്‍ച്ച് - ഏപ്രില്‍ ലക്കം)പ്രവാസ ചന്ദ്രികയില്‍ ഈ കവിത (സന്തോഷത്തോടെ തന്നെ പറയട്ടെ എഴുതിയതില്‍ ഒരെണ്ണമെങ്കിലും കവിതയായി എന്ന തോന്നല്‍) വന്നിട്ടുണ്ട്. (നസീര്‍ കടിക്കാട്, ദേവസേന, ശിവപ്രസാദ്, പ്രിയ തുടങ്ങിയവരുടെ കവിതകളും ഉണ്ട്)

ഈ കവിതകള്‍ വായിച്ച് അതിനെപ്പറ്റി എഴുതിയിരിക്കുന്നത് പ്രശസ്ത കവി സച്ചിദാനന്ദനാണ്. അതില്‍ എന്റെ ഈ കവിതയെക്കുറിച്ചും നല്ല അഭിപ്രായം എഴുതിയിരിക്കുന്നു.

നിങ്ങള്‍ തരുന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി പറയുന്നു.

-രാമചന്ദ്രന്‍ വെട്ടിക്കാട്ട്.