നാല് പേര് മേയുന്ന
അവളുടെ മാറില്‍
സ്വര്‍ണ്ണക്കുരിശിലെ
യേശുവിന് ശ്വാസം മുട്ടി.
അതു കണ്ട്
അതിലൊരുവന്റെ കൈയിലെ
പച്ച കുത്തിയ
ചെഗുവേര ചിത്രത്തിന്
ചിരി പൊട്ടി.
“ഗുവേര,
ഞാനിന്നുമേറ്റുവാങ്ങുന്ന
കൊടിയ പാപങ്ങളറിയാതെ-
യാണോ നീ ചിരിക്കുന്നത്?
ഇതിനായിരുന്നോ
പിതാവേ..! ഞാന്‍…”
“അറിയാതല്ല സഖാവേ,
പുതിയ അധിനിവേശങ്ങള്‍ക്ക്
സാക്ഷിയായി
എനിക്കും മടുത്തിരിക്കുന്നു”.
ഇതെല്ലാം കേട്ട്
അവളുടെ കാലിലപ്പോഴും
ചെരിപ്പുണ്ടായിരുന്നു.
---------------------------
രാമചന്ദ്രന് വെട്ടിക്കാട്ട്.
14 comments:
ഇതൊന്നും അറിയതല്ലേ സഖാവേ ഞാനും ...!
:)
കൊള്ളാല്ലോ !അവളുടെ കാലിലെ ചെരിപ്പിനു ഉപയോഗമില്ലാതെ പോയി അല്ലേ
ഇത് മുന്‍പൊന്നു പോസ്റ്റിയതല്ലായിരുന്നോ, രാം..
ഇതെല്ലാം കേട്ട്
അവളുടെ കാലിലപ്പോഴും
ചെരിപ്പുണ്ടായിരുന്നു.
ചെരിപ്പിന് മാത്രമായി ഒന്നും ചെയ്യാനാവില്ലല്ലോ..
ഈശ്വരാ...യേശുവിന് എങ്ങനാ ശ്വാസം മുട്ടീന്ന് പറഞ്ഞെ..:):):)
ഇതിനായിരുന്നോ?
കാലിലപ്പോഴും ചെരിപ്പുണ്ടായിരുന്നു...
:)
oh..
നിസ്സഹായമായ രണ്ടു പ്രതിരൂപങ്ങള്‍....
പല ടി-ഷര്‍ട്ട് കളിലും ഇരുന്നു ചെ ഇത് തന്നെയാവും പറയുക....
ഞാനും ചിന്തിച്ചതാണ്...
അവരുടേ ആ ശ്വാസമുട്ടല്‍..
ആരും ആരേയും കല്ലെറിയേണ്ടെന്ന് ഒരു നീക്കു പോക്കിലെത്താം..
kollam
കൊള്ളാം നല്ല പ്രമേയം...
നല്ല വായനക്ക് നന്ദി.
ഹരീഷ് ഇത് എന്റെ ബ്ലോഗില്‍ പോസ്റ്റിയിരുന്നു.
അതിലേറെ സന്തോഷം ഇപ്പോള്‍ ഇറങ്ങിയ (മാര്‍ച്ച് - ഏപ്രില്‍ ലക്കം)പ്രവാസ ചന്ദ്രികയില്‍ ഈ കവിത (സന്തോഷത്തോടെ തന്നെ പറയട്ടെ എഴുതിയതില്‍ ഒരെണ്ണമെങ്കിലും കവിതയായി എന്ന തോന്നല്‍) വന്നിട്ടുണ്ട്. (നസീര്‍ കടിക്കാട്, ദേവസേന, ശിവപ്രസാദ്, പ്രിയ തുടങ്ങിയവരുടെ കവിതകളും ഉണ്ട്)
ഈ കവിതകള്‍ വായിച്ച് അതിനെപ്പറ്റി എഴുതിയിരിക്കുന്നത് പ്രശസ്ത കവി സച്ചിദാനന്ദനാണ്. അതില്‍ എന്റെ ഈ കവിതയെക്കുറിച്ചും നല്ല അഭിപ്രായം എഴുതിയിരിക്കുന്നു.
നിങ്ങള്‍ തരുന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി പറയുന്നു.
-രാമചന്ദ്രന് വെട്ടിക്കാട്ട്.
Post a Comment