Saturday, February 27, 2010

പ്രതീക്ഷയുടെ രീതി











മരത്തണലിലിരിക്കുന്ന
പൂച്ചയുടെ പ്രതീക്ഷയാണ്,
എയര്‍കണ്ടീഷനിലിരിക്കുന്ന
എന്‍റെയും പ്രതീക്ഷ..!!

കത്തിയാളുന്ന വെയിലില്‍
തണല്‍ തേടിയാണ്
പൂച്ചയുടെ ഇരിപ്പ്,
ഇരയെയും പ്രതീക്ഷിക്കുന്നുണ്ട്..
വില നെല്‍കണ്ടേതില്ലല്ലോ..!

തണുത്തുറഞ്ഞ മുറിയിലും
ഉള്ളു പതഞ്ഞാണെന്‍റിരിപ്പ്..!!
കത്തിയാളുന്ന വിലയില്‍
കാലിടറിയും, ഭയന്നുമാണി-
രയെ പ്രതീക്ഷിക്കുന്നതെന്നു മാത്രം..!?

പൂച്ചയെക്കാത്താരുമിരിക്കുന്നില്ല,
എവിടെയും പോകാനുമില്ല,
എപ്പോഴും സ്വതന്ത്രമാണല്ലോ...!

എന്നെയും കാത്താരൊക്കെയോ...!
"എന്നെ"യല്ലെങ്കിലും...!?
എനിക്ക് പോകാനുമുണ്ട്..!
പക്ഷേ...!!
പ്രവാസത്തിന്‍റെ-
തൊപ്പിയണിഞ്ഞതിനാല്‍
എനിക്കാരോടും പരിഭവമില്ല,
പരാതിയും...!!
                                ....ജാഫര്‍ മണിമല....

2 comments:

Wash'Allan JK | വഷളന്‍ ജേക്കെ said...

ജാഫര്‍,പ്രവാസത്തിന്റെ വിഹ്വലതയും പ്രതീക്ഷയും ഒരുപോലെ വരച്ചു കാട്ടിയ നല്ല കവിത. മരത്തണലില്‍ താല്‍ക്കാലികാശ്വാസം കിട്ടുന്ന പൂച്ചയെപ്പോലെ ഞാനും... AC-യ്ക്കു ഉള്‍ച്ചൂടു തണുപ്പിക്കാനാവില്ലല്ലോ...

ഇനിയും എഴുതൂ. അഭിനന്ദനങ്ങള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

ജാഫർ ഈ കാത്തിരിപ്പുകളുടെ ചിത്രീകരണം അസ്സലായിരിക്കുന്നു കേട്ടൊ